---
title: "പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉച്ചയ്ക്ക് ശേഷം ധനമന്ത്രിയുമായും കൂടിക്കാഴ്ച"
english_title: "Content Highlights:-Chief Minister VD Satheesan meets Prime Minister; will also meet Finance Minister in the afternoon"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361871/content-highlights-chief-minister-vd-satheesan-meets-prime-minister-will-also-meet-finance-minister-in-the-afternoon"
published_at: "2026-05-26T12:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1548e042b3c_SATHEESHAN.jpg"
keywords: ["LATEST NEWS", "VD Satheesan", "NARENDRA MODI", "INDIA", "KERALA"]
---

# പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉച്ചയ്ക്ക് ശേഷം ധനമന്ത്രിയുമായും കൂടിക്കാഴ്ച

> **Lead Summary:** ദില്ലി: **[** പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ദില്ലിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ 'സേവാതീർത്ഥ്' ഓഫീസിൽ വെച്ച് നടന്ന കൂടിക്കാഴ്ച ഏകദേശം 20 മിനിറ്റോളം നീണ്ടുനിന്നു. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വി.ഡി. സതീശൻ പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്.

## Article Content

ദില്ലി: **[** പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ദില്ലിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ 'സേവാതീർത്ഥ്' ഓഫീസിൽ വെച്ച് നടന്ന കൂടിക്കാഴ്ച ഏകദേശം 20 മിനിറ്റോളം നീണ്ടുനിന്നു. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വി.ഡി. സതീശൻ പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്.

കേരളത്തിന്റെ വിവിധ വികസന പദ്ധതികൾക്ക് കേന്ദ്ര സഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൂടിക്കാഴ്ച നടന്നത്. റെയിൽവേ വികസനം, തുറമുഖ പദ്ധതികൾ, കേരളത്തിന് അനുവദിക്കേണ്ട എയിംസ് , കൊച്ചി മെട്രോ തുടങ്ങിയ നിർണായക പദ്ധതികളുടെ നടത്തിപ്പിന് കേന്ദ്ര സർക്കാരിന്റെ പിന്തുണ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് വിവരം.

ഇന്ന് ഉച്ചയ്ക്ക് ശേഷം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെക്കൂടി കണ്ട ശേഷമായിരിക്കും മുഖ്യമന്ത്രിയും സംഘവും കേരളത്തിലേക്ക് മടങ്ങുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361871/content-highlights-chief-minister-vd-satheesan-meets-prime-minister-will-also-meet-finance-minister-in-the-afternoon)