---
title: " ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയുമായി സഹകരിക്കാൻ സംസ്ഥാന സർക്കാർ;മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എം.എൽ.എ കെ പി നൗഷാദലി ഇ ശ്രീധരനെ കണ്ടു"
english_title: "Content Highlights:-Move to cooperate with high-speed rail project; MLA KP Naushadali met E Sreedharan as the Chief Minister's representative"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361866/content-highlights-move-to-cooperate-with-high-speed-rail-project-mla-kp-naushadali-met-e-sreedharan-as-the-chief-ministers-representative"
published_at: "2026-05-26T12:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15475284dce_SDFRTER.jpg"
keywords: ["LATEST NEWS", "High-speed rail project", "E Sreedharan", "KP Naushadali", "Kerala CM"]
---

#  ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയുമായി സഹകരിക്കാൻ സംസ്ഥാന സർക്കാർ;മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എം.എൽ.എ കെ പി നൗഷാദലി ഇ ശ്രീധരനെ കണ്ടു

> **Lead Summary:** മലപ്പുറം: **[**വിവാദമായ കെ-റെയിൽ പദ്ധതി പൂർണ്ണമായി ഉപേക്ഷിച്ചതിന് പിന്നാലെ, മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽ പാത പദ്ധതിയുമായി സഹകരിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നതായി സൂചന. പദ്ധതിയുടെ ഭാഗമായി ഇ. ശ്രീധരൻ ഉടൻ തന്നെ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തും.

## Article Content

മലപ്പുറം: **[**വിവാദമായ കെ-റെയിൽ പദ്ധതി പൂർണ്ണമായി ഉപേക്ഷിച്ചതിന് പിന്നാലെ, മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽ പാത പദ്ധതിയുമായി സഹകരിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നതായി സൂചന. പദ്ധതിയുടെ ഭാഗമായി ഇ. ശ്രീധരൻ ഉടൻ തന്നെ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തും.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊന്നാനി എം.എൽ.എ കെ.പി. നൗഷാദലി ഇ. ശ്രീധരനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടിരുന്നു. വികസന കാര്യങ്ങളിൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ സന്നദ്ധനാണെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ പദ്ധതിയുടെ പ്രാഥമിക റിപ്പോർട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറും. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ഈ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, സംസ്ഥാന സർക്കാർ അനുകൂല നിലപാട് എടുത്താൽ കേന്ദ്രത്തിൽ നിന്ന് നിർണായക നീക്കങ്ങൾ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, കെ-റെയിൽ പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ ഉടൻ നീക്കം ചെയ്യാൻ സംസ്ഥാന റവന്യൂ വകുപ്പ് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. പദ്ധതിക്കായി 1221 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ നേരത്തെ പുറപ്പെടുവിച്ചിരുന്ന ഉത്തരവുകളെല്ലാം റദ്ദാക്കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361866/content-highlights-move-to-cooperate-with-high-speed-rail-project-mla-kp-naushadali-met-e-sreedharan-as-the-chief-ministers-representative)