---
title: "ഒന്ന് പോ പാമ്പേ പേടിപ്പിക്കാതെ ....:   ഉറക്കത്തിനിടെ ഗൃഹനാഥൻ്റെ കാലിൽ പാമ്പ് ചുറ്റി, കാൽ കുടഞ്ഞപ്പോൾ പാമ്പ് നേരെ കയറിയത് ടിവിയ്ക്കുള്ളിൽ "
english_title: "Content Highlights:-  A snake wrapped around the leg of a householder while he was sleeping in Mannarakulanji, Pathanamthitta."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361857/a-snake-wrapped-around-the-leg-of-a-householder-while-he-was-sleeping-in-mannarakulanji-pathanamthitta-NEW"
published_at: "2026-05-26T12:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1542e858a3c_SANKE.jpg"
keywords: ["Snake", "Householder", "Mannarakulanji", "Pathanamthitta"]
---

# ഒന്ന് പോ പാമ്പേ പേടിപ്പിക്കാതെ ....:   ഉറക്കത്തിനിടെ ഗൃഹനാഥൻ്റെ കാലിൽ പാമ്പ് ചുറ്റി, കാൽ കുടഞ്ഞപ്പോൾ പാമ്പ് നേരെ കയറിയത് ടിവിയ്ക്കുള്ളിൽ 

> **Lead Summary:** **പത്തനംതിട്ട : ** മണ്ണാറക്കുളഞ്ഞിയിൽ ഉറക്കത്തിനിടെ ഗൃഹനാഥൻ്റെ കാലിൽ പാമ്പ് ചുറ്റി. കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . ഇന്ന് പുലർച്ചെയാണ് സംഭവം . ഉറങ്ങിക്കിടന്ന രമേശന്റെ കാലിലാണ് പാമ്പ് ചുറ്റിയത് .

## Article Content

**പത്തനംതിട്ട : ** മണ്ണാറക്കുളഞ്ഞിയിൽ ഉറക്കത്തിനിടെ ഗൃഹനാഥൻ്റെ കാലിൽ പാമ്പ് ചുറ്റി. കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . ഇന്ന് പുലർച്ചെയാണ് സംഭവം . ഉറങ്ങിക്കിടന്ന രമേശന്റെ കാലിലാണ് പാമ്പ് ചുറ്റിയത് .

ആദ്യം പാമ്പാണെന്നത് മനസ്സിലായിരുന്നില്ല .കാലിൽ തണുപ്പ് അനുഭവപ്പെട്ടപ്പോൾ കാൽ കുടയുകയായിരുന്നു . കാൽ കുടഞ്ഞപ്പോൾ നേരെ ടിവിയ്ക്കുള്ളിൽ കയറിയ പാമ്പിനെ അതിസാഹസികമായാണ്  പുറത്തെടുത്തത് . ശങ്കുവരൻ ഇനത്തിൽപ്പെട്ട വിഷമുള്ള പാമ്പിനെയാണ് പിടികൂടിയത് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361857/a-snake-wrapped-around-the-leg-of-a-householder-while-he-was-sleeping-in-mannarakulanji-pathanamthitta-NEW)