---
title: "കണ്ണൂർ പൈസക്കരിയിൽ വാഹനാപകടം; കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം"
english_title: " Content Highlights:- College Student Dies In Road Accident At Kannur Paisakari"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361853/content-highlights-college-student-dies-in-road-accident-at-payyavoor-paisakari"
published_at: "2026-05-26T12:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a153f5414c00_PAYYANNUR_ACCIDENT.jpg"
keywords: ["Latest News", "Road Accident", "College Student Dies", "Payyavoor"]
---

# കണ്ണൂർ പൈസക്കരിയിൽ വാഹനാപകടം; കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

> **Lead Summary:** പയ്യാവൂർ(കണ്ണൂർ): പൈസക്കരി ടൗണിലുണ്ടായ വാഹനാപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കുടിയാന്മല പൊന്മലയിലെ തട്ടുകുന്ന് തേവരയിൽ ആൽബിൻ ടി. വിത്സൺ ആണ് മരിച്ചത്. പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബിസിഎ വിദ്യാർഥിയാണ് ആൽബിൻ.

## Article Content

പയ്യാവൂർ(കണ്ണൂർ): പൈസക്കരി ടൗണിലുണ്ടായ വാഹനാപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കുടിയാന്മല പൊന്മലയിലെ തട്ടുകുന്ന് തേവരയിൽ ആൽബിൻ ടി. വിത്സൺ ആണ് മരിച്ചത്. പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബിസിഎ വിദ്യാർഥിയാണ് ആൽബിൻ.

ചൊവ്വ രാവിലെ പത്തോടെ ബൈക്കിൽ കോളജിലേക്ക് വരുമ്പോൾ ടോറസ് ലോറിയുടെ അടിയിൽപെട്ടാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പയ്യാവൂർ പോലീസും ഇരിട്ടി ഫയർ ഫോഴ്‌സും സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

മറ്റൊരു സംഭവത്തിൽ താമരശ്ശേരി ചുരത്തിന്റെ എട്ടാം വളവിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിലും കാറിലും ഇടിച്ച ശേഷം റോഡിനു വശത്തെ ഓടയിലേക്ക് മറിഞ്ഞു. രാവിലെ ഏഴേകാലോടെയാണ് അപകടം ഉണ്ടായത്. അപകടത്തെത്തുടർന്ന് ലോറി മാറ്റാത്തതിനാൽ ചുരത്തിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

ചുരം ഇറങ്ങിവരികയായിരുന്ന കർണാടക റജിസ്ട്രേഷനിലെ ചരക്കു ലോറിയാണ് നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയത്. ലോറി ഇടിച്ച ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്കാണ് വാഹനത്തിന് അടിയിൽപെടാതിരുന്നത്. പരുക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361853/content-highlights-college-student-dies-in-road-accident-at-payyavoor-paisakari)