---
title: "കോഴിക്കോട് വടകരയിൽ മധ്യവയസ്കനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: " Content Highlights:-  Middle-aged man found hanging from a tree in Vadakara, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361849/middle-aged-man-found-hanging-from-a-tree-in-vadakara-kozhikode"
published_at: "2026-05-26T11:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a153d351173e_hanging.jpg"
keywords: []
---

# കോഴിക്കോട് വടകരയിൽ മധ്യവയസ്കനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **വടകര: ** വടകര തിരുവള്ളൂരിൽ മധ്യവയസ്കനെ വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവള്ളൂർ തലക്കോട്ടിൽ വീട്ടിൽ രവി ആണ് മരിച്ചത്.

## Article Content

**വടകര: ** വടകര തിരുവള്ളൂരിൽ മധ്യവയസ്കനെ വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവള്ളൂർ തലക്കോട്ടിൽ വീട്ടിൽ രവി ആണ് മരിച്ചത്.

ഇന്നലെയാണ് സംഭവം . കടുത്ത മാനസിക വിഷമത്തെത്തുടർന്ന് രവി സ്വന്തം വീട്ടുപറമ്പിലെ മരത്തിൽ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തിരുവള്ളൂരിലെ ക്ലിനിക്കിലും, തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി വടകര ജില്ലാ ഗവൺമെന്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ വെച്ച് ഡോക്ടർ പരിശോധിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361849/middle-aged-man-found-hanging-from-a-tree-in-vadakara-kozhikode)