---
title: "മുളന്തുരുത്തിയിൽ കുടുംബശ്രീ റസ്റ്ററന്റിൽ തീപിടിത്തം; ഒരു മാസം മുൻപ് തുടങ്ങിയ കുടുംബശ്രീ ഹോട്ടൽ കത്തി നശിച്ചു"
english_title: "Content Highlights:-A fire broke out at night, destroying the Kudumbashree hotel that opened a month ago."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361812/content-highlights-a-fire-broke-out-at-night-destroying-the-kudumbashree-hotel-that-opened-a-month-ago"
published_at: "2026-05-26T10:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1528f5e5aff_dghgthkj.jpg"
keywords: ["Latest News", "Kudumbashree hotel", "Kochi"]
---

# മുളന്തുരുത്തിയിൽ കുടുംബശ്രീ റസ്റ്ററന്റിൽ തീപിടിത്തം; ഒരു മാസം മുൻപ് തുടങ്ങിയ കുടുംബശ്രീ ഹോട്ടൽ കത്തി നശിച്ചു

> **Lead Summary:** കൊച്ചി:**[ ** മുളന്തുരുത്തി തുപ്പംപടിയിൽ പ്രവർത്തിച്ചിരുന്ന ‘കഫെ ആൻഡ് റസ്റ്ററന്റി’ൽ രാത്രിയിലുണ്ടായ തീപിടിത്തത്തിൽ വ്യാപക നാശനഷ്ടം. മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്തിന് കീഴിൽ കുടുംബശ്രീ അംഗങ്ങളായ മൂന്ന് സ്ത്രീകൾ ചേർന്ന് നടത്തിവന്നിരുന്ന സംരംഭമാണിത്.

## Article Content

കൊച്ചി:**[ ** മുളന്തുരുത്തി തുപ്പംപടിയിൽ പ്രവർത്തിച്ചിരുന്ന ‘കഫെ ആൻഡ് റസ്റ്ററന്റി’ൽ രാത്രിയിലുണ്ടായ തീപിടിത്തത്തിൽ വ്യാപക നാശനഷ്ടം. മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്തിന് കീഴിൽ കുടുംബശ്രീ അംഗങ്ങളായ മൂന്ന് സ്ത്രീകൾ ചേർന്ന് നടത്തിവന്നിരുന്ന സംരംഭമാണിത്.

ഒരു മാസം മുൻപ് മാത്രമാണ് ഈ റസ്റ്ററന്റ് പ്രവർത്തനം ആരംഭിച്ചത്. രാവിലെ പതിവുപോലെ കട തുറക്കാൻ എത്തിയപ്പോഴാണ് സ്ഥാപനത്തിനുള്ളിലെ സാധനങ്ങൾ പൂർണ്ണമായും കത്തിനശിച്ച നിലയിൽ ഉടമകൾ കണ്ടത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361812/content-highlights-a-fire-broke-out-at-night-destroying-the-kudumbashree-hotel-that-opened-a-month-ago)