---
title: "പാലക്കാട് പാര്‍സൽ ലോറിയും ടോറസും കൂട്ടിയിടിച്ച് അപകടം, ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് പ്രാഥമിക നിഗമനം  "
english_title: " Content Highlights:-  Palakkad parcel lorry and Taurus collide, causing accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361806/content-highlights-palakkad-parcel-lorry-and-taurus-collide-causing-accident"
published_at: "2026-05-26T10:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1524c9003af_accident_.jpg"
keywords: []
---

# പാലക്കാട് പാര്‍സൽ ലോറിയും ടോറസും കൂട്ടിയിടിച്ച് അപകടം, ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് പ്രാഥമിക നിഗമനം  

> **Lead Summary:** **പാലക്കാട്: **പാലക്കാട് ചന്ദ്രനഗറിൽ പാര്‍സൽ ലോറിയും ടോറസും കൂട്ടിയിടിച്ച് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട പാർസൽ ലോറി ടോറസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു . അപകടത്തെ തുടർന്ന് ഈ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

## Article Content

**പാലക്കാട്: **പാലക്കാട് ചന്ദ്രനഗറിൽ പാര്‍സൽ ലോറിയും ടോറസും കൂട്ടിയിടിച്ച് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട പാർസൽ ലോറി ടോറസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു . അപകടത്തെ തുടർന്ന് ഈ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ ശ്രമപ്പെട്ടാണ് വാഹനങ്ങൾ വെട്ടിപ്പൊളിച്ച് ഡ്രൈവർമാരെ പുറത്തെടുത്തത്. പുലർച്ചെയുണ്ടായ ശക്തമായ ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. ലോറി കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു.പരിക്കേറ്റവരെ ഉടനടി സമീപത്തെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361806/content-highlights-palakkad-parcel-lorry-and-taurus-collide-causing-accident)