---
title: "ലക്ഷങ്ങൾ വിട്ട് കളിയില്ല .....! കല്യണത്തിന് സ്വർണം വാങ്ങാൻ നോക്കുന്നുണ്ടോ? അറിഞ്ഞിരിക്കാം പവന്റെ വില ...."
english_title: "Content Highlights:- Gold prices fall in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361801/content-highlights-gold-prices-fall-in-kerala-new"
published_at: "2026-05-26T09:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07f4d63515b_6.jpg"
keywords: ["Gold price", "Kerala"]
---

# ലക്ഷങ്ങൾ വിട്ട് കളിയില്ല .....! കല്യണത്തിന് സ്വർണം വാങ്ങാൻ നോക്കുന്നുണ്ടോ? അറിഞ്ഞിരിക്കാം പവന്റെ വില ....

> **Lead Summary:** **തിരുവനന്തപുരം: **സ്വർണം വാഗൻ പ്ലാനുണ്ടോ? കേരളത്തിൽ സ്വർണ വില കുറഞ്ഞു. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്നേക്ക് 45 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 1 പവൻ സ്വർണത്തിന് 1,16, 520 രൂപയാണ് ഇന്നത്തെ വില.

## Article Content

**തിരുവനന്തപുരം: **സ്വർണം വാഗൻ പ്ലാനുണ്ടോ? കേരളത്തിൽ സ്വർണ വില കുറഞ്ഞു. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്നേക്ക് 45 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 1 പവൻ സ്വർണത്തിന് 1,16, 520 രൂപയാണ് ഇന്നത്തെ വില.

ഇന്ത്യയിൽ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് വില 10,200 രൂപയോളം വിലവർധിച്ചിരുന്നു. അന്നാണ് ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വര്‍ണ വില 1,23,120 ആയി രേഖപ്പെടുത്തിയത്. ശേഷം ഇടിഞ്ഞ വില തുടര്‍ച്ചയായി ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.

കേന്ദ്രസർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെതിരെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം 6 ശതമാനത്തി നിന്നും 15 ശതമാനം ആയി വർദ്ധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വർദ്ധിക്കുന്നതിന് ഇത് കാരണമാകുമെന്നാണ് ആരോപണം.

നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോഴാണ് ഇന്ത്യയിലേക്ക് ആയിരം ടൺ സ്വർണം ഇറക്കുമതി ചെയ്തത്. 6 ശതമാനം ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോൾ 800 ടണ്ണിൽ താഴെയാണ് ഇറക്കുമതിയെന്നും കെജിഎസ്എംഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ നാസർ, പ്രസിഡന്റ് കെ.സുരേന്ദ്രൻ, ട്രഷറർ കൃഷ്ണദാസ്. സി.വി എന്നിവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361801/content-highlights-gold-prices-fall-in-kerala-new)