---
title: "കിട്ടിയ തക്കം നോക്കി കവർച്ച; അപകടത്തിൽ മരിച്ച മലയാളി തീർഥാടകയുടെ ആഭരണം മോഷ്ടിച്ചയാൾ അറസ്റ്റിൽ"
english_title: "   Content Highlights:- Young Man Arrested For Stealing Jewelry From A Deceased Malayali Pilgrim Involved In An Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361775/content-highlights-young-man-arrested-for-stealing-jewelry-from-a-deceased-malayali-pilgrim-involved-in-an-accident"
published_at: "2026-05-26T08:23:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a150bcb22eeb_THIEF_ARREST.jpg"
keywords: ["Latest News", "Young Man Arrested", "Stealing Jewelry", "Accident Death", "Malayali Pilgrim"]
---

# കിട്ടിയ തക്കം നോക്കി കവർച്ച; അപകടത്തിൽ മരിച്ച മലയാളി തീർഥാടകയുടെ ആഭരണം മോഷ്ടിച്ചയാൾ അറസ്റ്റിൽ

> **Lead Summary:** മംഗളൂരു: ഈ മാസം 17 ന് കൊല്ലൂർ ഡാലിയിൽ ജീപ്പും മീൻ കയറ്റിയ ലോറിയും കൂട്ടിയിടിച്ച് മരിച്ച കേരളത്തിൽ നിന്നുള്ള തീർഥാടകയുടെ ആഭരണങ്ങൾ മോഷ്ടിച്ചയാളെ കൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലൂർ ഗ്രാമത്തിലെ കല്യാണിഗുഡ്ഡെ നിവാസി സി.ഹേമന്താണ് അറസ്റ്റിലായത്.

## Article Content

മംഗളൂരു: ഈ മാസം 17 ന് കൊല്ലൂർ ഡാലിയിൽ ജീപ്പും മീൻ കയറ്റിയ ലോറിയും കൂട്ടിയിടിച്ച് മരിച്ച കേരളത്തിൽ നിന്നുള്ള തീർഥാടകയുടെ ആഭരണങ്ങൾ മോഷ്ടിച്ചയാളെ കൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലൂർ ഗ്രാമത്തിലെ കല്യാണിഗുഡ്ഡെ നിവാസി സി.ഹേമന്താണ് അറസ്റ്റിലായത്.

മരിച്ച ജ്യോതിയുടെ ശരീരത്തിൽ നിന്ന് ഏകദേശം 18 ഗ്രാം വരുന്ന സ്വർണ്ണാഭരണങ്ങൾ പ്രതി കവരുകയായിരുന്നു. അപകടം നടന്ന് ആഴ്ചക്ക് ശേഷമാണ് സ്വർണ്ണം നഷ്ടപ്പെട്ട വിവരം ജ്യോതിയുടെ ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അവർ കൊല്ലൂർ പൊലീസ് സ്റ്റേഷിൽ പരാതി നൽകി.

സിസിടിവി ദൃശ്യങ്ങൾ, അപകടസ്ഥലത്ത് നിന്ന് പൊതുജനങ്ങൾ എടുത്ത ഫോട്ടോകൾ, സാങ്കേതിക തെളിവുകൾ എന്നിവയുടെ സഹായത്തോടെ പൊലീസ് പ്രതിയെ കണ്ടെത്തി. പ്രതിയിൽ നിന്ന് 3.910 ഗ്രാം തൂക്കമുള്ള സ്വർണ മോതിരം, 3.450 ഗ്രാം തൂക്കമുള്ള സ്വർണ്ണ വള, 7.160 ഗ്രാം തൂക്കമുള്ള സ്വർണ മാല എന്നിവ പൊലീസ് പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361775/content-highlights-young-man-arrested-for-stealing-jewelry-from-a-deceased-malayali-pilgrim-involved-in-an-accident)