---
title: "രാത്രിയിൽ വേണ്ടേ വേണ്ട...!! തൈര് രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർ ജാഗ്രത പാലിക്കുക; കാരണങ്ങൾ ഇതാ "
english_title: "Content Highlights:- Those who include yogurt in their nightly diet should be careful, here are the reasons"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361752/content-highlights-those-who-include-yogurt-in-their-nightly-diet-should-be-careful-here-are-the-reasons"
published_at: "2026-05-25T21:56:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1478c3a5f14_CURD].jpg"
keywords: ["Latest News", "Health News", "Yogurt"]
---

# രാത്രിയിൽ വേണ്ടേ വേണ്ട...!! തൈര് രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർ ജാഗ്രത പാലിക്കുക; കാരണങ്ങൾ ഇതാ 

> **Lead Summary:** ** തൈ**ര് അരോഗ്യത്തെ വളരെയധികം സഹായിക്കുന്ന ഭക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. കാല്‍സ്യത്തിന്റെ ശക്തമായ ഉറവിടം, പ്രോബയോട്ടിക്കുകളാല്‍ സമ്പന്നം, കുടലിന്റെ ആരോഗ്യത്തെ സഹായിക്കുക എന്നതുകൊണ്ടൊക്കെത്തന്നെ തൈര് ഏറെ പ്രധാനപ്പെട്ട വിഭവമാണ്.

## Article Content

** തൈ**ര് അരോഗ്യത്തെ വളരെയധികം സഹായിക്കുന്ന ഭക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. കാല്‍സ്യത്തിന്റെ ശക്തമായ ഉറവിടം, പ്രോബയോട്ടിക്കുകളാല്‍ സമ്പന്നം, കുടലിന്റെ ആരോഗ്യത്തെ സഹായിക്കുക എന്നതുകൊണ്ടൊക്കെത്തന്നെ തൈര് ഏറെ പ്രധാനപ്പെട്ട വിഭവമാണ്.

എന്നാല്‍ തൈര് എപ്പോള്‍ കഴിക്കുന്നു ഏത് സമയത്ത് കഴിക്കുന്നു എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. തെറ്റായ സമയത്ത് കഴിക്കുന്നത് ഫലപ്രാപ്തി കുറയ്ക്കുകയും ശരീരത്തില്‍ അതിന്റെ ഗുണങ്ങള്‍ ആഗീരണം ചെയ്യാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യും.

**രാത്രിയില്‍ തൈര് കഴിച്ചാല്‍ എന്താണ് സംഭവിക്കുന്നത്**

തൈരിന്റെ ഗുണങ്ങള്‍ അത് എപ്പോള്‍ എങ്ങനെ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഒരാള്‍ രാത്രി ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തിയാല്‍ അയാളുടെ ദഹനപ്രവര്‍ത്തനം മന്ദഗതിയിലാകുന്നു.

Acid reflux അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാകാന്‍ കാരണമാകുന്നു. രാത്രിയില്‍ തൈര് ശരീരത്തെ തണുപ്പിക്കുന്നതിന് പകരം ദഹിക്കാതെ കിടക്കുകയാണ് ചെയ്യുന്നത്.

ദഹിക്കാത്ത തൈര് കുടലില്‍ ഇരുന്ന് പുളിച്ച് ഗ്യാസ് ഉണ്ടാകാനിടയാക്കുന്നു. ഇത് വയറുവേദനയ്ക്കും ഉറക്കം തടസ്സപ്പെടാനും കാരണമാകുന്നു. ഉറങ്ങുന്ന സമയത്ത് തൈര് ദഹനത്തെ തടസ്സപ്പെടുത്തുകയും കട്ടിയുള്ള ഭക്ഷണങ്ങള്‍ ദഹിപ്പിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു.

**വൈകുന്നേരങ്ങളില്‍ എന്ത് ഭക്ഷണം കഴിക്കുന്നതാണ് ഗുണപ്രദം**

ബട്ടര്‍ മില്‍ക്ക് അല്ലെങ്കില്‍ നേര്‍പ്പിച്ച തൈര്, തൈര് ഉപയോഗിക്കുന്നതിന് പകരമായി ഉപയോഗിക്കാം. കൊഴുപ്പ് നീക്കം ചെയ്ത് നേര്‍പ്പിച്ചതായതുകൊണ്ടുതന്നെ അതില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ലാക്ടോസ് അടങ്ങിയിരിക്കുന്നത്.

കട്ടിയുളള തൈരിനേക്കാള്‍ വളരെ വേഗത്തില്‍ ഇത് ദഹനനാളത്തിലൂടെ നീങ്ങുന്നു. കലോറി സാന്ദ്രതയില്ലാതെ ആവശ്യമായ ജലാംശം നല്‍കുന്നു. പകല്‍ സമയത്താണ് ദഹനം ഏറ്റവും നന്നായി നടക്കുന്നത്. അതുകൊണ്ടുതന്നെ അപ്പോള്‍ ശരീരത്തിന് ഭക്ഷണം ഏറ്റവും ശക്തമായി വിഘടിപ്പിക്കാന്‍ സാധിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361752/content-highlights-those-who-include-yogurt-in-their-nightly-diet-should-be-careful-here-are-the-reasons)