---
title: "ട്രെയിൻ എത്തിയിട്ടും ഗേറ്റ് അടച്ചില്ല; ട്രെയിൻ നിർത്തിയതിനാൽ ഒഴിവായത് വൻ ദുരന്തം, സിഗ്നൽ ലഭിച്ചില്ലെന്ന് ഗേറ്റ് കീപ്പർ"
english_title: "Content Highlights:- gate was not closed even after the train arrived at the Haripad Ayaparamba Alinchuvad railway gate"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361750/content-highlights-gate-was-not-closed-even-after-the-train-arrived-at-the-haripad-ayaparamba-alinchuvad-railway-gate"
published_at: "2026-05-25T21:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a147634d4115_train.jpg"
keywords: ["Latest News", "Alappuzha", "Railway Gate"]
---

# ട്രെയിൻ എത്തിയിട്ടും ഗേറ്റ് അടച്ചില്ല; ട്രെയിൻ നിർത്തിയതിനാൽ ഒഴിവായത് വൻ ദുരന്തം, സിഗ്നൽ ലഭിച്ചില്ലെന്ന് ഗേറ്റ് കീപ്പർ

> **Lead Summary:** **ആലപ്പുഴ: **ട്രെയിൻ എത്തിയിട്ടും റെയിൽവേ ഗേറ്റ് അടച്ചില്ല. ആലപ്പുഴ ഹരിപ്പാട് ആയാപറമ്പ് ആലിൻചുവട് റെയിൽവേ ഗേറ്റാണ് ട്രെയിൻ എത്തിയിട്ടും അടയ്ക്കാതിരുന്നത്. നിരവധി വാഹനങ്ങള്‍ ദൂരെനിന്ന് കണ്ടതോടെ ട്രെയിൻ നിർത്തുകയായിരുന്നു. ഇതോടെ വൻ അപകടം ഒഴിവായി.

## Article Content

**ആലപ്പുഴ: **ട്രെയിൻ എത്തിയിട്ടും റെയിൽവേ ഗേറ്റ് അടച്ചില്ല. ആലപ്പുഴ ഹരിപ്പാട് ആയാപറമ്പ് ആലിൻചുവട് റെയിൽവേ ഗേറ്റാണ് ട്രെയിൻ എത്തിയിട്ടും അടയ്ക്കാതിരുന്നത്. നിരവധി വാഹനങ്ങള്‍ ദൂരെനിന്ന് കണ്ടതോടെ ട്രെയിൻ നിർത്തുകയായിരുന്നു. ഇതോടെ വൻ അപകടം ഒഴിവായി.

ട്രെയിൻ എത്തുന്ന സമയത്തും ഗേറ്റിന്റെ ഇരുവശത്തുനിന്നും കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള നിരവിധി വാഹനങ്ങൾ പതിവുപോലെ കടന്നുപോകുന്നുണ്ടായിരുന്നു.

ട്രാക്കിലേക്ക് ട്രെയിൻ അടുത്തുവരുന്നത് കണ്ട് വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ഒച്ചവെച്ച് ബഹളം ഉണ്ടാക്കിയതോടെയാണ് ഗേറ്റ് കീപ്പർ ഒടുവിൽ ഗേറ്റ് അടയ്ക്കാൻ തയ്യാറായത്.

അപകടസമയത്ത് ഗേറ്റ് കീപ്പർ മൊബൈൽ ഫോണിൽ നോക്കിയിരിക്കുകയായിരുന്നുവെന്നും, അതുകൊണ്ടാണ് ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതിരുന്നതെന്നും നാട്ടുകാർ ആരോപിച്ചു.

എന്നാൽ ഈ ആരോപണം ഗേറ്റ് കീപ്പർ നിഷേധിച്ചിട്ടുണ്ട്. കൃത്യസമയത്ത് തനിക്ക് റെയിൽവേയിൽ നിന്നും ട്രെയിൻ വരുന്നതുമായി ബന്ധപ്പെട്ട 'സിഗ്നൽ' ലഭിച്ചില്ലെന്നാണ് ഇയാളുടെ വിശദീകരണം. സംഭവത്തിൽ റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361750/content-highlights-gate-was-not-closed-even-after-the-train-arrived-at-the-haripad-ayaparamba-alinchuvad-railway-gate)