---
title: "ചികിത്സ കഴിഞ്ഞ് മടങ്ങവേ അപകടം; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം "
english_title: "Content Highlights:- Housewife dies after car loses control and hits tree"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361746/content-highlights-housewife-dies-after-car-loses-control-and-hits-tree"
published_at: "2026-05-25T21:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a146deeb60c2_alappuzha.jpg"
keywords: ["Latest News", "Accident", "Death"]
---

# ചികിത്സ കഴിഞ്ഞ് മടങ്ങവേ അപകടം; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം 

> **Lead Summary:** **ആലപ്പുഴ: ** നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു. എടത്വാ ഒലക്കപാടിൽ പരേതനായ തോമസിന്റ ഭാര്യ പി.സി. ഏലിക്കുട്ടി (ഏലമ്മ-74) ആണ് മരിച്ചത്.

## Article Content

**ആലപ്പുഴ: ** നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു. എടത്വാ ഒലക്കപാടിൽ പരേതനായ തോമസിന്റ ഭാര്യ പി.സി. ഏലിക്കുട്ടി (ഏലമ്മ-74) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് 5.30 ന് എടത്വാ- തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം മണക്ക് ആശുപത്രിക്ക് സമീപത്തു വെച്ചായിരുന്നു അപകടം.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏലിക്കുട്ടിയെ ഡിസ്ചാർജ് ചെയ്ത ശേഷം മകനും ബന്ധുവിനുമൊപ്പം വീട്ടിലേയ്ക്ക് മടങ്ങും വഴിയാണ് കാർ മരത്തിൽ ഇടിച്ചത്.

ഓടികൂടിയ നാട്ടുകാർ എടത്വാ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് എസ്.ഐ.മാരായ സുധീർ, റിജോ, എ.എസ്.ഐ മുഹമ്മദ് കുഞ്ഞ് എന്നിവർ സംഭവസ്ഥലത്തെത്തി അപകടത്തിപെട്ട ഏലിക്കുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാർ ഓടിച്ചിരുന്ന മകൻ റോൺസിക്കും ബന്ധുവായ ഒലക്കപാടിൽ ലാലിച്ചന്റെ മകൻ ലിജിനും കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് മേൽ നടപടി സ്വീകരിച്ചു. സംസ്‌കാരം പിന്നീട്.

മക്കൾ: റോജി തോമസ്, റോബിൻ തോമസ്, റോൺസി തോമസ് (ഇരുവരും ജർമ്മനി). മരുമക്കൾ: ജോയിസ് (വേഴപ്ര) ഷാരോൺ (എറണാകുളം) മെറിൻ (പാലാ).

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361746/content-highlights-housewife-dies-after-car-loses-control-and-hits-tree)