---
title: "ആളൊഴിഞ്ഞ വഴിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മണിക്കൂറുകളോളം ആരുമറിഞ്ഞില്ല, കോഴിക്കോട് യുവാവിന് ദാരുണാന്ത്യം"
english_title: "Content highlight: - Kozhikode bike loses control and falls into a deep valley; young man dies tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361720/kozhikode-bike-loses-control-and-falls-into-a-deep-valley-young-man-dies-tragically-NEW"
published_at: "2026-05-25T17:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a143b506aa01_ACCIDENT.jpg"
keywords: ["Kozhikode", "bikeaccident", "Young man", "Death"]
---

# ആളൊഴിഞ്ഞ വഴിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മണിക്കൂറുകളോളം ആരുമറിഞ്ഞില്ല, കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട്: **ബൈക്ക് നിയന്ത്രണംവിട്ടതിനെ തുടര്‍ന്ന് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് കായണ്ണ, നരിനട സ്വദേശി സിദ്ധാര്‍ഥാണ് മരിച്ചത്. ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡില്‍ കൂട്ടാലിടയ്ക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്.

## Article Content

**കോഴിക്കോട്: **ബൈക്ക് നിയന്ത്രണംവിട്ടതിനെ തുടര്‍ന്ന് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് കായണ്ണ, നരിനട സ്വദേശി സിദ്ധാര്‍ഥാണ് മരിച്ചത്. ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡില്‍ കൂട്ടാലിടയ്ക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്.

സിദ്ധാര്‍ത്ഥ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഉച്ചയോടെ സമീപത്തെ വീട്ടുകാരാണ് അപകടത്തില്‍പ്പെട്ട വാഹനം കണ്ടത്. പിന്നീട് ഇതിന് സമീപത്തായി സിദ്ധാര്‍ത്ഥിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. ആളൊഴിഞ്ഞ ഭാഗമായതിനാല്‍ അപകടം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. കൂരാച്ചുണ്ട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361720/kozhikode-bike-loses-control-and-falls-into-a-deep-valley-young-man-dies-tragically-NEW)