---
title: "കടുത്ത ഉഷ്ണതരംഗം; പഞ്ചാബിൽ സർക്കാർ ഓഫീസുകളുടെയും സ്കൂളുകളുടെയും സമയക്രമം മാറ്റി, പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ"
english_title: "Content Highlights:- Punjab government offices and schools timings changed, new changes come into effect"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361707/punjab-government-offices-and-schools-timings-changed-new-changes-come-into-effect"
published_at: "2026-05-25T16:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1431e554643_new_changes_come_into_effect.jpg"
keywords: ["Latest News", "Punjab", "School Timings", "Summer Regulations"]
---

# കടുത്ത ഉഷ്ണതരംഗം; പഞ്ചാബിൽ സർക്കാർ ഓഫീസുകളുടെയും സ്കൂളുകളുടെയും സമയക്രമം മാറ്റി, പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ

> **Lead Summary:** ചണ്ഡീഗഢ്: പഞ്ചാബിൽ ഉഷ്ണതരംഗവും കടുത്ത ചൂടും തുടരുന്ന പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. പുതുക്കിയ സമയക്രമം മെയ് 25 മുതൽ പ്രാബല്യത്തിൽ വന്നു.

## Article Content

ചണ്ഡീഗഢ്: പഞ്ചാബിൽ ഉഷ്ണതരംഗവും കടുത്ത ചൂടും തുടരുന്ന പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. പുതുക്കിയ സമയക്രമം മെയ് 25 മുതൽ പ്രാബല്യത്തിൽ വന്നു.

പുതിയ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളും, സേവന കേന്ദ്രങ്ങളും സർക്കാർ-എയ്ഡഡ്-സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ ആയിരിക്കും പ്രവർത്തിക്കുക. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഈ ക്രമീകരണം തുടരുമെന്ന് അധികൃതർ അറിയിച്ചു.

പഞ്ചാബിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ 26 ന് നടക്കാനിരിക്കയാണ്. കോവിഡ് പ്രതിസന്ധിയും മറ്റ് ഭരണപരമായ കാരണങ്ങളും കൊണ്ട് നീണ്ടുപോയ മൊഹാലി, അമൃത്സർ, ലൂധിയാന, ജലന്ധർ തുടങ്ങിയ പ്രമുഖ കോർപ്പറേഷനുകളിലെയും നഗരസഭകളിലെയും വാർഡ് തെരഞ്ഞെടുപ്പുകളാണ് ജൂലൈ മാസത്തിൽ നടക്കാനിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വോട്ടർപട്ടിക പുതുക്കലും മറ്റ് ഒരുക്കങ്ങളും ജില്ലാ അടിസ്ഥാനത്തിൽ തുടരുകയാണ്.

ഉച്ചസമയത്തെ കടുത്ത ചൂടിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനൊപ്പം സംസ്ഥാനത്തെ വർദ്ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം കുറയ്ക്കാനും ഇത് സഹായിക്കും എന്നാണ് വിശദീകരണം. രാവിലെ 7:30-ന് ഓഫീസിലെത്തി 1:30-ഓടെ മടങ്ങാൻ സാധിക്കുന്നത് വഴി ദിവസത്തിലെ ഏറ്റവും കൂടുതൽ ചൂടനുഭവപ്പെടുന്ന ഉച്ചസമയങ്ങളിൽ യാത്ര ചെയ്യുന്നതും പുറത്തിറങ്ങുന്നതും ഒഴിവാക്കാൻ സാധിക്കുമെന്നും ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361707/punjab-government-offices-and-schools-timings-changed-new-changes-come-into-effect)