---
title: "ആശങ്കയുടെ മണിക്കൂറുകൾ; ജമ്മു കശ്മീരിലെ ഗുൽമാർഗിൽ കേബിൾ കാറിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി"
english_title: "Content Highlights:- Tourists trapped in cable car rescued in Gulmarg, Jammu and Kashmir"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361704/content-highlights-tourists-trapped-in-cable-car-rescued-in-gulmarg-jammu-and-kashmir"
published_at: "2026-05-25T16:48:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a14307765528_Tourists_trapped.jpg"
keywords: ["Latest News", "Gulmarg", "Cable Car Accident", "Gondola Ride"]
---

# ആശങ്കയുടെ മണിക്കൂറുകൾ; ജമ്മു കശ്മീരിലെ ഗുൽമാർഗിൽ കേബിൾ കാറിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി

> **Lead Summary:** ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ നൂറ്കണക്കിന് വിനോദസഞ്ചാരികൾ കേബിൾ കാറിൽ കുടുങ്ങി. ഗൊണ്ടോള കേബിൾ കാർ സർവീസിൽ സാങ്കേതിക തകരാർ സംഭവിച്ചാണ് അപകടമുണ്ടായത്. കേബിൾ കാർ സർവീസിന്റെ രണ്ട് ഘട്ടങ്ങളുടെയും പ്രവർത്തനം പൂർണ്ണമായും നിർത്തിവച്ചു.

## Article Content

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ നൂറ്കണക്കിന് വിനോദസഞ്ചാരികൾ കേബിൾ കാറിൽ കുടുങ്ങി. ഗൊണ്ടോള കേബിൾ കാർ സർവീസിൽ സാങ്കേതിക തകരാർ സംഭവിച്ചാണ് അപകടമുണ്ടായത്. കേബിൾ കാർ സർവീസിന്റെ രണ്ട് ഘട്ടങ്ങളുടെയും പ്രവർത്തനം പൂർണ്ണമായും നിർത്തിവച്ചു.

കേബിൾകാറിൽ കുടുങ്ങിയ എല്ലാ വിനോദ സഞ്ചാരികളെയും രക്ഷപ്പെടുത്തി. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), പൊലീസ്, സൈന്യം എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. കുടുങ്ങിക്കിടന്ന വിനോദസഞ്ചാരികളെ മുഴുവൻ സുരക്ഷിതമായി ഒഴിപ്പിച്ചു.

നിലവിൽ കേബിൾ കാർ സംവിധാനത്തിന്റെ കേടുപാടുകൾ പരിഹരിക്കുകയാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും, എല്ലാവരും സുരക്ഷിതമാണെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. രക്ഷാപ്രവർത്തനം നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും, വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അറിയിച്ചു. അമിതഭാരമാണ് തകരാറിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361704/content-highlights-tourists-trapped-in-cable-car-rescued-in-gulmarg-jammu-and-kashmir)