---
title: "സുഫൈദയുടെ ശരീരത്തിൽ ക്രൂരമർദനത്തിന്റെ പാടുകൾ; ആത്മഹത്യ ചെയ്ത ദിവസം മർദിച്ചെന്ന് ഭർത്താവിന്റെ സമ്മതം"
english_title: "Content highlight:-Blood stains on Sufaida's face and hands, husband admits to beating 34-year-old woman who committed suicide at her in-laws' house in Kasargod"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361685/content-highlight-blood-stains-on-sufaidas-face-and-hands-husband-admits-to-beating-34-year-old-woman-who-committed-suicide-at-her-in-laws-house-in-kasargod"
published_at: "2026-05-25T16:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a14187203355_Fatimath_Sufaida_death.jpg"
keywords: ["latest news", "suicide", "Kasargod"]
---

# സുഫൈദയുടെ ശരീരത്തിൽ ക്രൂരമർദനത്തിന്റെ പാടുകൾ; ആത്മഹത്യ ചെയ്ത ദിവസം മർദിച്ചെന്ന് ഭർത്താവിന്റെ സമ്മതം

> **Lead Summary:** കാസർകോട്: **[**വിവാഹ വാർഷികത്തിന്റെ തലേന്ന് ഭർതൃവീട്ടിൽ യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ ക്രൂരത വെളിപ്പെടുത്തുന്ന ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. മരിച്ച ചർലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദയുടെ ശരീരത്തിൽ പുതിയ മർദനമേറ്റ പാടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുഖത്തും കൈയിലും രക്തം കല്ലിച്ച പാടുകളും നഖം കൊണ്ടുള്ള മുറിവുകളുമുണ്ട്. അതേസമയം, ആത്മഹത്യ ചെയ്ത ദിവസം സുഫൈദയെ മർദിച്ചിരുന്നതായി ഭർത്താവ് ആദിൽ പൊലീസിനോട് സമ്മതിച്ചു.

## Article Content

കാസർകോട്: **[**വിവാഹ വാർഷികത്തിന്റെ തലേന്ന് ഭർതൃവീട്ടിൽ യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ ക്രൂരത വെളിപ്പെടുത്തുന്ന ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. മരിച്ച ചർലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദയുടെ ശരീരത്തിൽ പുതിയ മർദനമേറ്റ പാടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുഖത്തും കൈയിലും രക്തം കല്ലിച്ച പാടുകളും നഖം കൊണ്ടുള്ള മുറിവുകളുമുണ്ട്. അതേസമയം, ആത്മഹത്യ ചെയ്ത ദിവസം സുഫൈദയെ മർദിച്ചിരുന്നതായി ഭർത്താവ് ആദിൽ പൊലീസിനോട് സമ്മതിച്ചു.

കഴിഞ്ഞ ദിവസമാണ് പാണലത്തെ ഭർതൃവീട്ടിൽ വെച്ച് ബന്ധുക്കളുടെ മുന്നിൽ സുഫൈദ ആസിഡ് കഴിച്ച് ജീവനൊടുക്കിയത്. ഇന്ന് ഇവരുടെ ഒന്നാം വിവാഹ വാർഷികമായിരുന്നു. കേസിൽ ആത്മഹത്യാപ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഭർത്താവ് ആദിലിനെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. മൂന്ന് മാസം പ്രായമുള്ള ഒരു പെൺകുഞ്ഞുണ്ട്. വിവാഹത്തിന് പിന്നാലെ സുഫൈദയുടെ സ്വർണം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ഇരുവരും തമ്മിൽ മുൻപും പ്രശ്നങ്ങളുണ്ടായിരുന്നതായും അപ്പോഴെല്ലാം കുടുംബങ്ങൾ ഇടപെട്ടാണ് പരിഹരിച്ചിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361685/content-highlight-blood-stains-on-sufaidas-face-and-hands-husband-admits-to-beating-34-year-old-woman-who-committed-suicide-at-her-in-laws-house-in-kasargod)