---
title: "മലബാറിലെ 'ചെറിയൊരു ഗൾഫ്'; മുക്കത്ത് ഈന്തപ്പന നിറയെ കായ്ച്ചു, അത്ഭുതത്തോടെ നാട്ടുകാർ!"
english_title: "Content highlight:-The view at Thottumukkam Juma Masjid has left the locals completely intrigued, the Karaka tree in full bloom is not in the Gulf"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361682/content-highlight-the-view-at-thottumukkam-juma-masjid-has-left-the-locals-completely-intrigued-the-karaka-tree-in-full-bloom-is-not-in-the-gulf"
published_at: "2026-05-25T15:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1424f2d5339_sdtfewrgf.jpg"
keywords: ["latest news", "Thottumukkam Juma Masjid", "Gulf", "Karaka"]
---

# മലബാറിലെ 'ചെറിയൊരു ഗൾഫ്'; മുക്കത്ത് ഈന്തപ്പന നിറയെ കായ്ച്ചു, അത്ഭുതത്തോടെ നാട്ടുകാർ!

> **Lead Summary:** കോഴിക്കോട്:**[** ഗൾഫ് നാടുകളിൽ മാത്രം സാധാരണയായി കണ്ടുവരാറുള്ള ഈന്തപ്പഴം ഇനി കോഴിക്കോട്ടും കാണാം. മുക്കം തോട്ടുമുക്കം ജുമാ മസ്ജിദ് അങ്കണത്തിലാണ് നാടിന് അത്ഭുതമായി ഈന്തപ്പന നിറയെ ഫലം കായ്ച്ചുനിൽക്കുന്നത്.

## Article Content

കോഴിക്കോട്:**[** ഗൾഫ് നാടുകളിൽ മാത്രം സാധാരണയായി കണ്ടുവരാറുള്ള ഈന്തപ്പഴം ഇനി കോഴിക്കോട്ടും കാണാം. മുക്കം തോട്ടുമുക്കം ജുമാ മസ്ജിദ് അങ്കണത്തിലാണ് നാടിന് അത്ഭുതമായി ഈന്തപ്പന നിറയെ ഫലം കായ്ച്ചുനിൽക്കുന്നത്.

ഗൾഫ് നാടുകളിലെ കടുത്ത ചൂടുള്ള കാലാവസ്ഥയിൽ മാത്രം കായ്ക്കുന്ന ഈന്തപ്പഴം കേരളത്തിലെ മണ്ണിലും സമൃദ്ധമായി വളരുമെന്ന് തെളിയിക്കുകയാണ് ഈ ഈന്തപ്പന. കേരളത്തിലെ മണ്ണും കാലാവസ്ഥയും ഈന്തപ്പഴ കൃഷിക്ക് അനുയോജ്യമല്ലെന്ന പൊതുധാരണയെ തിരുത്തിക്കുറിക്കുന്നതാണ് ഈ കാഴ്ച.

സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ മുൻപും ഈന്തപ്പനകൾ കായ്ച്ചിട്ടുണ്ടെങ്കിലും, ഇത്രയും സമൃദ്ധമായി ഫലങ്ങൾ നിറഞ്ഞത് അപൂർവമാണെന്ന് നാട്ടുകാർ പറയുന്നു. പള്ളിയിലെത്തുന്നവർക്ക് പുറമെ, ഈ അപൂർവ ദൃശ്യത്തെക്കുറിച്ച് കേട്ടറിഞ്ഞ് നിരവധി ആളുകളാണ് ദിവസവും തോട്ടുമുക്കത്തേക്ക് എത്തിച്ചേരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361682/content-highlight-the-view-at-thottumukkam-juma-masjid-has-left-the-locals-completely-intrigued-the-karaka-tree-in-full-bloom-is-not-in-the-gulf)