---
title: "കോഴിക്കോട് കക്കാടംപൊയിലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു, പൂര്‍ണമായും കത്തിനശിച്ചു"
english_title: "Content highlight:-A car caught fire while driving in Kakkadampoyil, Kozhikode, and was completely burnt to ashes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361675/Content-highlight:-a-car-caught-fire-while-driving-in-kakkadampoyil-kozhikode-and-was-completely-burnt-to-ashes"
published_at: "2026-05-25T15:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1420d375bd0_sdfasdf.jpg"
keywords: ["Latest News", "Kakkadampoyil", "Kozhikode", "Car Accident"]
---

# കോഴിക്കോട് കക്കാടംപൊയിലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു, പൂര്‍ണമായും കത്തിനശിച്ചു

> **Lead Summary:** കോഴിക്കോട്: **[** കോഴിക്കോട് കക്കാടംപൊയിലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. കക്കാടംപൊയിൽ പാതയിലെ കള്ളിപ്പാറക്കും പീടികപ്പാറക്കും ഇടയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. റെനോൾട്ട് ഡസ്റ്റർ കാറാണ് അപകടത്തിൽപ്പെട്ടത്.

## Article Content

കോഴിക്കോട്: **[** കോഴിക്കോട് കക്കാടംപൊയിലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. കക്കാടംപൊയിൽ പാതയിലെ കള്ളിപ്പാറക്കും പീടികപ്പാറക്കും ഇടയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. റെനോൾട്ട് ഡസ്റ്റർ കാറാണ് അപകടത്തിൽപ്പെട്ടത്.

മുൻവശത്ത് നിന്ന് പുക ഉയർന്നത് കണ്ട് യാത്രക്കാർ ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. വാഹനത്തിലുണ്ടായിരുന്നവർ സുരക്ഷിതരാണ്. ഇവർ ഇറങ്ങിയതിന് തൊട്ടുപിന്നാലെ കാറിലേക്ക് തീ പടരുകയായിരുന്നു. മുക്കത്തുനിന്ന് അഗ്നിരക്ഷാ സേനയെത്തി തീയണച്ചെങ്കിലും കാർ പൂർണമായും കത്തിയമർന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361675/Content-highlight:-a-car-caught-fire-while-driving-in-kakkadampoyil-kozhikode-and-was-completely-burnt-to-ashes)