---
title: "ശരീരത്തിന് കുളിർമയും ഊർജ്ജവും നൽകാൻ ; ഇതാ പോഷകങ്ങൾ നിറഞ്ഞ 'ഫ്രഷ് വെജിറ്റബിൾ സാലഡ്'"
english_title: "Content Highlights:- 'Fresh Vegetable Salad' Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361656/content-highlights-fresh-vegetable-salad-recipe"
published_at: "2026-05-25T14:54:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a141c1ced4d7_draft.jpg"
keywords: ["Cookery", "Healthy Salad", "Vegetable Salad", "Salad Recipe"]
---

# ശരീരത്തിന് കുളിർമയും ഊർജ്ജവും നൽകാൻ ; ഇതാ പോഷകങ്ങൾ നിറഞ്ഞ 'ഫ്രഷ് വെജിറ്റബിൾ സാലഡ്'

> **Lead Summary:** **[**[ ]ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇന്ന് നമ്മളിൽ ഭൂരിഭാഗം പേരും ഏറെ ശ്രദ്ധാലുക്കളാണ്. എണ്ണയും മസാലകളും നിറഞ്ഞ വിഭവങ്ങൾക്ക് നടുവിൽ ശരീരത്തിന് അല്പം കുളിർമയും ഊർജ്ജവും നൽകാൻ സാലഡുകളേക്കാൾ മികച്ച മറ്റെന്തുണ്ട്? ഡയറ്റ് ചെയ്യുന്നവർക്കും, കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ, അഞ്ച് മിനിറ്റിൽ തയ്യാറാക്കാവുന്ന ഒരു മാന്ത്രികക്കൂട്ട് പരിചയപ്പെടാം.

## Article Content

**[**[ ]ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇന്ന് നമ്മളിൽ ഭൂരിഭാഗം പേരും ഏറെ ശ്രദ്ധാലുക്കളാണ്. എണ്ണയും മസാലകളും നിറഞ്ഞ വിഭവങ്ങൾക്ക് നടുവിൽ ശരീരത്തിന് അല്പം കുളിർമയും ഊർജ്ജവും നൽകാൻ സാലഡുകളേക്കാൾ മികച്ച മറ്റെന്തുണ്ട്? ഡയറ്റ് ചെയ്യുന്നവർക്കും, കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ, അഞ്ച് മിനിറ്റിൽ തയ്യാറാക്കാവുന്ന ഒരു മാന്ത്രികക്കൂട്ട് പരിചയപ്പെടാം.

വിറ്റാമിനുകളാൽ സമ്പന്നമായ ഒരു 'ഫ്രഷ് വെജിറ്റബിൾ സാലഡ്' എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ**

കക്കരിക്ക/വെള്ളരിക്ക : 1 എണ്ണം (ചെറുതായി അരിഞ്ഞത്)

തക്കാളി : 1 എണ്ണം (കുരു കളഞ്ഞ് അരിഞ്ഞത്)

സവാള : 1 ചെറുത് (പൊടിയായി അരിഞ്ഞത്)

കാരറ്റ് : 1 എണ്ണം (ഗ്രേറ്റ് ചെയ്തത് അല്ലെങ്കിൽ ചെറുതായി അരിഞ്ഞത്)

പച്ചമുളക് : 1 എണ്ണം (വളരെ ചെറുതായി അരിഞ്ഞത് - എരിവ് ആവശ്യമെങ്കിൽ മാത്രം)

മല്ലിയില/പുതിനയില : ഒരു പിടി (പൊടിയായി അരിഞ്ഞത്)

നാരങ്ങാനീര് : 1 ടേബിൾ സ്പൂൺ

കുരുമുളക് പൊടി : 1 ടീസ്പൂൺ

ഒലിവ് ഓയിൽ : 1 ടീസ്പൂൺ

ഉപ്പ് : പാകത്തിന്

**തയാറാക്കുന്ന വിധം**

നല്ലവണ്ണം കഴുകി വൃത്തിയാക്കിയ കക്കരിക്ക, തക്കാളി, സവാള, കാരറ്റ് എന്നിവ ഒരു വലിയ ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് എരിവിനായി അല്പം പച്ചമുളകും കുരുമുളക് പൊടിയും പാകത്തിന് ഉപ്പും വിതറി പച്ചക്കറികളുമായി നന്നായി യോജിപ്പിക്കുക. തുടർന്ന്, സാലഡിന് മികച്ചൊരു ടേസ്റ്റ് നൽകാനായി ഫ്രഷ് നാരങ്ങാനീരും ഒലിവ് ഓയിലും ഒഴിച്ച് ഒരു സ്പൂൺ ഉപയോഗിച്ച് പതുക്കെ ഇളക്കിയെടുക്കണം പച്ചക്കറികളിലെ വെള്ളം ഒരുപാട് ഇറങ്ങിപ്പോകാത്ത രീതിയിൽ വേണം ഇത് ചെയ്യാൻ. ഒടുവിൽ, നല്ലൊരു സുഗന്ധവും ഫ്രഷ്നസ്സും പകരാൻ മുകളിലായി അല്പം മല്ലിയിലയോ പുതിനയിലയോ കൂടി തൂവുന്നതോടെ നാവിൽ രുചിയൂറുന്ന, ആരോഗ്യകരമായ വെജിറ്റബിൾ സാലഡ് തയ്യാർ!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361656/content-highlights-fresh-vegetable-salad-recipe)