---
title: "മായില്ല ആലിന്റെ ഓർമ്മകൾ; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന്റെ പേരിൽ സപ്ലൈകോ നോട്ടുബുക്കുകൾ പുറത്തിറക്കുന്നു"
english_title: "CONTENT HIGHLIGHTS:- Supplyco launches notebooks named after Al"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361650/content-highlights-supplyco-launches-notebooks-named-after-al"
published_at: "2026-05-25T14:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1413b87646b_SUPPLYCO.jpg"
keywords: ["Latest News", "Aalin sherin abraham", "Supplyco Notebooks", "Thiruvananthapuram"]
---

# മായില്ല ആലിന്റെ ഓർമ്മകൾ; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന്റെ പേരിൽ സപ്ലൈകോ നോട്ടുബുക്കുകൾ പുറത്തിറക്കുന്നു

> **Lead Summary:** **തിരുവനന്തപുരം: [**[ ]സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണാർത്ഥം സപ്ലൈകോ പുറത്തിറക്കുന്ന 'ആലിൻ' ബ്രാൻഡ് നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം ചൊവ്വാഴ്ച നടക്കും.

## Article Content

**തിരുവനന്തപുരം: [**[ ]സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണാർത്ഥം സപ്ലൈകോ പുറത്തിറക്കുന്ന 'ആലിൻ' ബ്രാൻഡ് നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം ചൊവ്വാഴ്ച നടക്കും.

എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് ഉച്ചയ്ക്ക് 1.30ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബാണ് പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കുക. മരണശേഷവും മറ്റുള്ളവരിലൂടെ ജീവിക്കുന്ന ആലിന്റെ ഓർമ്മകളെ പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ നോട്ടുബുക്കുകൾക്ക് സപ്ലൈകോ ഈ പേര് നൽകിയിരിക്കുന്നത്.

കൊച്ചി കോർപ്പറേഷൻ മേയർ മിനിമോൾ വി.കെ. അധ്യക്ഷത വഹിക്കുന്ന പ്രൗഢമായ ഈ ചടങ്ങിൽ വെച്ച് ആലിന്റെ മാതാപിതാക്കളായ അരുൺ എബ്രഹാമിനെയും ഷെറിൻ ആൻ ജോണിനെയും സപ്ലൈകോ പ്രത്യേകം ആദരിക്കും.

ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, കോർപ്പറേഷൻ കൗൺസിലർ അഗസ്റ്റിൻ സെബാസ്റ്റ്യൻ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി.എം, ജനറൽ മാനേജർ എം.യു. ബിജു എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും

. ഇതോടൊപ്പം തന്നെ ഈ നോട്ടുബുക്കുകളുടെ ആകർഷകമായ കവർ ഡിസൈൻ പൂർത്തിയാക്കിയ തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർത്ഥികളെയും യോഗത്തിൽ വെച്ച് അനുമോദിക്കുന്നതാണ്.

വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള നോട്ടുബുക്കുകൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം, അവയവദാനമെന്ന മഹത്തായ സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കാൻ കൂടിയാണ് സപ്ലൈകോ ഈ പുതിയ സംരംഭത്തിലൂടെ ശ്രമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361650/content-highlights-supplyco-launches-notebooks-named-after-al)