---
title: "ശുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി"
english_title: " Content highlight: Shuhaib murder case: Bail of all accused including Akash Thillankeri cancelled"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361644/content-highlight-shuhaib-murder-case-bail-of-all-accused-including-akash-thillankeri-cancelled"
published_at: "2026-05-25T14:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1410eaba7c2_akshthillangeri.jpg"
keywords: ["Shuhaib murder case", "Akash Thillankeri", "Bail"]
---

# ശുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

> **Lead Summary:** **കണ്ണൂർ: **യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി. ആകാശ് തില്ലങ്കേരി അടക്കം 17 പേരാണ് കേസിലെ പ്രതികൾ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. പ്രതികളെല്ലാം സിപിഎം പ്രവർത്തകരാണ്.

## Article Content

**കണ്ണൂർ: **യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി. ആകാശ് തില്ലങ്കേരി അടക്കം 17 പേരാണ് കേസിലെ പ്രതികൾ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. പ്രതികളെല്ലാം സിപിഎം പ്രവർത്തകരാണ്.

2018 ഫെബ്രുവരി 12-ന് രാത്രി ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴാണ്‌ ഷുഹൈബ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ കീഴൂർ റിയാസ് മൻസിലിൽ റിയാസ്, നൗഷാദ്, ഇസ്മയിൽ, മൊയ്തീൻ എന്നിവർക്കും പരിക്കേറ്റു. മൂന്നുതവണ ബോംബെറിഞ്ഞാണ് അക്രമം നടത്തിയത്. ഈ മാസം 18 മുതല്‍ കേസിന്‍റെ വിചാരണ നടപടികള്‍ ആരംഭിച്ചിരുന്നു. പ്രോസിക്യൂഷന്‍റെ ആവശ്യം പരിഗണിച്ചാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361644/content-highlight-shuhaib-murder-case-bail-of-all-accused-including-akash-thillankeri-cancelled)