---
title: "പെരുന്നാൾ മഴയത്താകുമോ? കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം: ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്"
english_title: " Content highlight: Rain warning withdrawn in three districts; Yellow alert in six districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361634/content-highlight-rain-warning-withdrawn-in-three-districts-yellow-alert-in-six-districts"
published_at: "2026-05-25T14:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07cbe532803_rain.jpg"
keywords: ["Rain", "Rain warning", "Yellow alert", "Kerala"]
---

# പെരുന്നാൾ മഴയത്താകുമോ? കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം: ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

> **Lead Summary:** ** **കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം ഇടുക്കി തൃശൂർ എന്നീ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു . മൂന്ന് ജില്ലകളിലെ മുന്നറിയിപ്പ് പിൻവലിച്ചു. 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്തെ കാലവർഷത്തിനായി കാത്തിരിക്കണം. കാലവർഷം നാളെയില്ല. നാളെ കേരളത്തിൽ എത്തുമെന്നായിരുന്നു മുൻ പ്രവചനം.

## Article Content

** **കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം ഇടുക്കി തൃശൂർ എന്നീ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു . മൂന്ന് ജില്ലകളിലെ മുന്നറിയിപ്പ് പിൻവലിച്ചു. 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്തെ കാലവർഷത്തിനായി കാത്തിരിക്കണം. കാലവർഷം നാളെയില്ല. നാളെ കേരളത്തിൽ എത്തുമെന്നായിരുന്നു മുൻ പ്രവചനം.

അതേ സമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361634/content-highlight-rain-warning-withdrawn-in-three-districts-yellow-alert-in-six-districts)