---
title: "നിലവാരമില്ലാത്ത മണ്ടത്തരം ബിജെപി കാണിക്കുന്നു ....: കോക്രോച്ച് ജനത പാർട്ടിയോടുള്ള എതിർപ്പ്:  പാറ്റകളെ കുപ്പിയിലാക്കി അടിച്ചുകൊന്ന് ബി.ജെ.പി നേതാക്കളുടെ വിചിത്ര നീക്കം"
english_title: "Content highlight: -Opposition to Cockroach Janata Party: BJP leaders' strange move of killing cockroaches by putting them in bottles"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361630/content-highlight-opposition-to-cockroach-janata-party-bjp-leaders-strange-move-of-killing-cockroaches-by-putting-them-in-bottles"
published_at: "2026-05-25T14:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1409746eded_bjp.jpg"
keywords: ["Cockroach Janata Party", "killing cockroaches", "BJP leaders"]
---

# നിലവാരമില്ലാത്ത മണ്ടത്തരം ബിജെപി കാണിക്കുന്നു ....: കോക്രോച്ച് ജനത പാർട്ടിയോടുള്ള എതിർപ്പ്:  പാറ്റകളെ കുപ്പിയിലാക്കി അടിച്ചുകൊന്ന് ബി.ജെ.പി നേതാക്കളുടെ വിചിത്ര നീക്കം

> **Lead Summary:** **ബംഗളൂരു: **കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) യോടുള്ള രാഷ്ട്രീയ എതിർപ്പിന്റെ പേരിൽ വിചിത്രവും കൗതുകകരവുമായ പ്രതിഷേധവുമായി കർണാടക മാണ്ഡ്യയിലെ ബി.ജെ.പി പ്രവർത്തകർ. വീട്ടിൽനിന്ന് പാറ്റകളെ ഒരു കുപ്പിയിലാക്കി ​ഓഫിസിലേക്ക് കൊണ്ടുവന്ന് കൊല്ലുകയായിരുന്നു. കുപ്പിതുറന്നപ്പോൾ പറന്നുപോയ പാറ്റകളെ ചൂലും ചെരിപ്പും ഉപയോഗിച്ചാണ് അടിച്ച് കൊന്നത്.

## Article Content

**ബംഗളൂരു: **കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) യോടുള്ള രാഷ്ട്രീയ എതിർപ്പിന്റെ പേരിൽ വിചിത്രവും കൗതുകകരവുമായ പ്രതിഷേധവുമായി കർണാടക മാണ്ഡ്യയിലെ ബി.ജെ.പി പ്രവർത്തകർ. വീട്ടിൽനിന്ന് പാറ്റകളെ ഒരു കുപ്പിയിലാക്കി ​ഓഫിസിലേക്ക് കൊണ്ടുവന്ന് കൊല്ലുകയായിരുന്നു. കുപ്പിതുറന്നപ്പോൾ പറന്നുപോയ പാറ്റകളെ ചൂലും ചെരിപ്പും ഉപയോഗിച്ചാണ് അടിച്ച് കൊന്നത്.

ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയരുന്നുണ്ട്. ‘കർണാടക ബിജെപി ഒട്ടും നിലവാരമില്ലാത്ത മണ്ടത്തരം കാണിച്ചിരിക്കുന്നു. ചില ബിജെപിക്കാർ വീട്ടിൽ നിന്ന് പാറ്റകളെ കുപ്പിയിൽ കൊണ്ടുവന്ന് ഓഫിൽ തുറന്നുവിട്ട് കൊല്ലുകയാണ്. പാറ്റകൾ ആരംഭിച്ചതല്ല കോക്രോച്ച് ജനതാ പാർട്ടിയെന്ന് ആരെങ്കിലും ഇവരോട് ഒന്ന് പറഞ്ഞുകൊടുക്കൂ’ -എന്നായിരുന്നു ഒരാളുടെ പ്രതികരണം. ‘മാണ്ഡ്യയിലെ ബി.ജെ.പിക്കാർ പാറ്റകളെ ചൂലും ചെരിപ്പും ഉപയോഗിച്ച് കൊല്ലുന്നു. കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിനിധികളാണെന്ന് ആരോപിച്ചാണ് ഈ നീക്കം’ -മറ്റൊരു എക്സ് ഉപയോക്താവ് ചൂണ്ടിക്കാട്ടി.

അതിനിടെ, സമൂഹമാധ്യമങ്ങളിൽ ഇന്ത്യൻ യുവാക്കൾക്കിടയിൽ അതിവേഗം പ്രചരിക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). നേരത്തെ, ഭൂരിഭാഗം ഫോളോവേഴ്‌സും പാകിസ്താനികളാണെന്ന ബി.ജെ.പി ആരോപണം കണക്കുകൾ നിരത്തി സ്ഥാപകൻ അഭിജീത്ത് ദിപ്കെ തള്ളിയിരുന്നു.

പേജിന്റെ അനലിറ്റിക്‌സ് കാണിക്കുന്ന ഒരു സ്‌ക്രീൻ റെക്കോർഡിങ് അഭിജീത്ത് പുറത്തുവിടുകയും ചെയ്തു. പേജിന്റെ പ്രേക്ഷകരിൽ 94.7 ശതമാനവും ഇന്ത്യയിലാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഒരു ശതമാനം മാത്രമാണ് പിന്തുടരുന്നത്, യു.കെയിൽ നിന്ന് 0.7 ശതമാനം.

കാനഡ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്ന് 0.6 ശതമാനം പ്രേക്ഷകരുമുണ്ട്.ഇന്ത്യൻ ഫോളോവേഴ്‌സിന്റെ ഏറ്റവും ഉയർന്ന പങ്ക് ഡൽഹിയിൽ നിന്നാണ്, 9.3 ശതമാനം, ബെംഗളൂരുവിൽ നിന്ന് 6.2 ശതമാനം, മുംബൈയിൽ നിന്ന് 5.1 ശതമാനം, കൊൽക്കത്തയിൽ നിന്ന് 4.5 ശതമാനം, പൂണെയിൽ നിന്ന് 2.5 ശതമാനം എന്നിങ്ങനെയാണെന്ന് അനലിറ്റിക്‌സിൽ കാണാം. പാകിസ്താനോ ബംഗ്ലാദേശോ ഈ ലിസ്റ്റിൽ ഇല്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361630/content-highlight-opposition-to-cockroach-janata-party-bjp-leaders-strange-move-of-killing-cockroaches-by-putting-them-in-bottles)