---
title: "ഹെൽമറ്റ് കൊണ്ടടിച്ചു വീഴ്ത്തി, ആവർത്തിച്ച് കുത്തി; കാൻപൂരിൽ അച്ഛനെയും മക്കളെയും റോഡിലിട്ട് കൊലപ്പെടുത്തി മൂന്നംഗ സംഘം"
english_title: "Content Highlights:- A father and son were stabbed to death by a gang of three after a dispute over a collision between motorcycles."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361612/content-highlights-a-father-and-son-were-stabbed-to-death-by-a-gang-of-three-after-a-dispute-over-a-collision-between-motorcycles"
published_at: "2026-05-25T12:58:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13fa7d47e15_crime.jpg"
keywords: ["Latest News", "Crime News", "Attack"]
---

# ഹെൽമറ്റ് കൊണ്ടടിച്ചു വീഴ്ത്തി, ആവർത്തിച്ച് കുത്തി; കാൻപൂരിൽ അച്ഛനെയും മക്കളെയും റോഡിലിട്ട് കൊലപ്പെടുത്തി മൂന്നംഗ സംഘം

> **Lead Summary:** **കാൻപൂർ : **ഉത്തർപ്രദേശിലെ കാൻപൂരിൽ മോട്ടോർ സൈക്കിളുകൾ തമ്മിൽ കൂട്ടിയിടിച്ചതിൽ ആരംഭിച്ച തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. മൂന്നം​ഗ സംഘം നടത്തിയ ആക്രമണത്തിൽ അച്ഛനും മകനും കൊല്ലപ്പെട്ടു.

## Article Content

**കാൻപൂർ : **ഉത്തർപ്രദേശിലെ കാൻപൂരിൽ മോട്ടോർ സൈക്കിളുകൾ തമ്മിൽ കൂട്ടിയിടിച്ചതിൽ ആരംഭിച്ച തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. മൂന്നം​ഗ സംഘം നടത്തിയ ആക്രമണത്തിൽ അച്ഛനും മകനും കൊല്ലപ്പെട്ടു.

ചകേരി സ്വദേശി ശിവനാരായൺ ത്രിവേദി(60) മകൻ ശിവം ത്രിവേദി (25) എന്നിവരാണ് കൊല്ലപ്പെട്ടത്. കാൻപൂരിലെ നൗബസ്ത പ്രദേശത്തെ യശോദ ന​ഗർ ബൈപ്പാസിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.

മാർബിൾ കടയിലെ ജോലിക്ക് ശേഷം ശിവനാരായണനും രണ്ട് മക്കളും ബൈക്കിൽ പോകുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് യുവാക്കളാണ് ബൈക്കിലുണ്ടായിരുന്നത്.

തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും യുവാക്കൾ ഹെൽമറ്റ് ഉപയോ​ഗിച്ച് ശിവനാരായണനെയും മക്കളെയും ആക്രമിക്കുകയുമായിരുന്നു. മൂവരെയും അടിച്ച് അവശരാക്കിയ ശേഷം കത്തിയുപയോ​ഗിച്ച് ആവർത്തിച്ച് കുത്തിയതായും റിപ്പോർട്ടുകളുണ്ട്.

സംഭവമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ശിവനാരായണനും ശിവയും മരിച്ചിരുന്നു. മറ്റൊരു മകനായ സത്യം ത്രിവേദി ​ഗുരുതരമായ അവസ്ഥയിലാണ്. പ്രതികൾക്കായ് തെരച്ചിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361612/content-highlights-a-father-and-son-were-stabbed-to-death-by-a-gang-of-three-after-a-dispute-over-a-collision-between-motorcycles)