---
title: "പോലീസ് പരാതി നൽകിയതിലുള്ള വൈരാഗ്യം: യുവാവിനെ വധിക്കാൻ ശ്രമിച്ച 'മാക്കാൻ വിഷ്ണു' അറസ്റ്റിൽ"
english_title: "Content highlight:-Suspect arrested for attempting to murder young man"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361610/content-highlight-suspect-arrested-for-attempting-to-murder-young-man"
published_at: "2026-05-25T12:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13fa0e0a36a_drftder.jpg"
keywords: ["latest news", "Murder", "Thiruvananthapuram"]
---

# പോലീസ് പരാതി നൽകിയതിലുള്ള വൈരാഗ്യം: യുവാവിനെ വധിക്കാൻ ശ്രമിച്ച 'മാക്കാൻ വിഷ്ണു' അറസ്റ്റിൽ

> **Lead Summary:** തിരുവനന്തപുരം: തനിക്കെതിരെ പോലീസിൽ പരാതി നൽകിയതിലുള്ള ശത്രുതയോടെ മുട്ടത്തറ സ്വദേശിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ ശിവജി ലെയ്ൻ പുതുവൽ പുത്തൻവീട്ടിൽ വിഷ്ണു (27—മാക്കാൻ വിഷ്ണു) ആണ് പിടിയിലായത്.

## Article Content

തിരുവനന്തപുരം: തനിക്കെതിരെ പോലീസിൽ പരാതി നൽകിയതിലുള്ള ശത്രുതയോടെ മുട്ടത്തറ സ്വദേശിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ ശിവജി ലെയ്ൻ പുതുവൽ പുത്തൻവീട്ടിൽ വിഷ്ണു (27—മാക്കാൻ വിഷ്ണു) ആണ് പിടിയിലായത്.

 പ്രതിക്കെതിരെ മുൻപ് പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.  കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ബീമാപള്ളി വാർഡിലെ ജവഹർപള്ളിക്ക് സമീപമായിരുന്നു സംഭവം.

വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞ ശേഷം, തടിക്കഷണം ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് മുട്ടത്തറ സ്വദേശിയെ പ്രതി ക്രൂരമായി ആക്രമിക്കുകയായിരുന്നു. അറസ്റ്റിലായ ‘മാക്കാൻ വിഷ്ണു’ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഫോർട്ട് പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുമാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361610/content-highlight-suspect-arrested-for-attempting-to-murder-young-man)