---
title: "ചോറുകൊടുത്ത കൈക്ക്  കാവലായി പൂച്ചപ്പട...!  കോഴിക്കോട് വടകരയിൽ മൂര്‍ഖന്‍റെ കടിയില്‍ നിന്നും വീട്ടുകാരെ രക്ഷിച്ച് വളർത്തു പൂച്ചകൾ"
english_title: "Content Highlights:-  Pet cats save family from cobra bite in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361609/pet-cats-save-family-from-cobra-bite-in-kozhikode"
published_at: "2026-05-25T12:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13fafd7f7bc_cat.jpg"
keywords: ["Pet", "cobra", "Kozhikode", "Vatakra"]
---

# ചോറുകൊടുത്ത കൈക്ക്  കാവലായി പൂച്ചപ്പട...!  കോഴിക്കോട് വടകരയിൽ മൂര്‍ഖന്‍റെ കടിയില്‍ നിന്നും വീട്ടുകാരെ രക്ഷിച്ച് വളർത്തു പൂച്ചകൾ

> **Lead Summary:** **കോഴിക്കോട് : **വടകര മന്തരത്തൂരിൽ മൂർഖൻ പാമ്പിൽ നിന്നും വീട്ടുകാരെ രക്ഷിച്ച് വളർത്തു പൂച്ചകൾ. വടകര മന്തരത്തൂരിലെ കുഴിച്ചാലിൽ സുനിതയുടെ വീട്ടിലാണ് പാമ്പ്‌ കയറിയത്. അടുക്കളയിൽ കയറിയ മൂർഖനെയാണ് പൂച്ചകൾ പിടികൂടിയത്. പൂച്ചയുടെ അസ്വാഭാവിക പെരുമാറ്റം കണ്ടാണ് വീട്ടുകാർ പാമ്പിനെ കണ്ടത്. മൂർഖനെ പിന്നീട് വനം ആർ‌ആർ‌ടി സംഘം പിടികൂടി.

## Article Content

**കോഴിക്കോട് : **വടകര മന്തരത്തൂരിൽ മൂർഖൻ പാമ്പിൽ നിന്നും വീട്ടുകാരെ രക്ഷിച്ച് വളർത്തു പൂച്ചകൾ. വടകര മന്തരത്തൂരിലെ കുഴിച്ചാലിൽ സുനിതയുടെ വീട്ടിലാണ് പാമ്പ്‌ കയറിയത്. അടുക്കളയിൽ കയറിയ മൂർഖനെയാണ് പൂച്ചകൾ പിടികൂടിയത്. പൂച്ചയുടെ അസ്വാഭാവിക പെരുമാറ്റം കണ്ടാണ് വീട്ടുകാർ പാമ്പിനെ കണ്ടത്. മൂർഖനെ പിന്നീട് വനം ആർ‌ആർ‌ടി സംഘം പിടികൂടി.

സുനിത വസ്ത്രങ്ങള്‍ അലക്കുന്നതിനായി വീടിന് പുറത്തിറങ്ങിയിരുന്നു. വീട്ടില്‍ ആളനക്കമില്ലാത്ത സമയത്ത് മൂര്‍ഖന്‍ പാമ്പ് അടുക്കള ഭാഗത്തേക്ക് കയറുകയും ഗാസ് സിലിണ്ടറിന് സമീപം നിലയുറപ്പിക്കുകയും ചെയ്തു.ഇത് ശ്രദ്ധയില്‍പ്പെട്ട പൂച്ചകള്‍ പാമ്പിനെ വിടാതെ പിന്‍തുടര്‍ന്നു. പിന്നീട് ഒരു പൂച്ച പാമ്പിന് സമീപത്ത് തന്നെ നിരീക്ഷിച്ച് നില്‍ക്കുകയും അടുത്ത പൂച്ച സുനിതയുടെ സമീപത്തെത്തി അസ്വാഭാവികമായി പെരുമാറുകയും ചെയ്തു.

തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് അടുക്കളയില്‍ വലിയ മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ അടുത്തുള്ളവരെയും വാര്‍ഡ് മെംബറെയും വിവരം അറിയിച്ചു. പിന്നീട് സ്‌നേക്ക് റസ്‌ക്യൂവര്‍ മുതുവന സ്വദേശി അമീര്‍ സ്ഥലത്തെത്തി പാമ്പിനെ പിടിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361609/pet-cats-save-family-from-cobra-bite-in-kozhikode)