---
title: "സമോസയല്ലിത് മലബാർ സ്പെഷ്യൽ 'തരി മണ്ട'! ഈ നാലുമണി പലഹാരം ഒന്നുണ്ടാക്കി നോക്കൂ"
english_title: "Content highlight:-Malabar Special 'Thari Manda' Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361600/content-highlight-malabar-special-thari-manda-recipe"
published_at: "2026-05-25T12:32:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13f44dbc288_DGFXSF.jpg"
keywords: ["Cookery", "Malabar Special dish", "Sweet Dish", "Thari Manda"]
---

# സമോസയല്ലിത് മലബാർ സ്പെഷ്യൽ 'തരി മണ്ട'! ഈ നാലുമണി പലഹാരം ഒന്നുണ്ടാക്കി നോക്കൂ

> **Lead Summary:** **[**മലബാറുകാരുടെ സ്വന്തം നാലുമണി പലഹാരങ്ങളുടെ കൂട്ടത്തിൽ കരിമുരിപ്പും മധുരവും ഒത്തിണങ്ങിയ ഒരു കിടിലൻ വിഭവമുണ്ട് 'തരി മണ്ട'! സമോസയുടെ ആകൃതിയിൽ, ഉള്ളിൽ നല്ല നാടൻ റവയും തേങ്ങയും മധുരവും നിറച്ചുവെച്ച് എണ്ണയിൽ വറുത്തെടുക്കുന്ന ഈ മലബാർ സ്പെഷ്യൽ പലഹാരം എങ്ങനെയാണ് എളുപ്പത്തിൽ തയ്യാറാക്കുന്നതെന്ന് ഇന്ന് നമുക്ക് നോക്കാം.

## Article Content

**[**മലബാറുകാരുടെ സ്വന്തം നാലുമണി പലഹാരങ്ങളുടെ കൂട്ടത്തിൽ കരിമുരിപ്പും മധുരവും ഒത്തിണങ്ങിയ ഒരു കിടിലൻ വിഭവമുണ്ട് 'തരി മണ്ട'! സമോസയുടെ ആകൃതിയിൽ, ഉള്ളിൽ നല്ല നാടൻ റവയും തേങ്ങയും മധുരവും നിറച്ചുവെച്ച് എണ്ണയിൽ വറുത്തെടുക്കുന്ന ഈ മലബാർ സ്പെഷ്യൽ പലഹാരം എങ്ങനെയാണ് എളുപ്പത്തിൽ തയ്യാറാക്കുന്നതെന്ന് ഇന്ന് നമുക്ക് നോക്കാം.

**ആവശ്യമായ ചേരുവകൾ****

മൈദ - ഒരു കപ്പ്

നെയ്യ് - ഒരു ടീസ്പൂൺ

ഉപ്പ് - ഒരു നുള്ള്

വെള്ളം - ആവശ്യത്തിന്

റവ - അര കപ്പ്

ചിരകിയ തേങ്ങ - അര കപ്പ്

പഞ്ചസാര - അര കപ്പ്

ഏലയ്ക്കാപ്പൊടി - അര ടീസ്പൂൺ

നെയ്യ് - ഒരു ടേബിൾ സ്പൂൺ

അണ്ടിപ്പരിപ്പും മുന്തിരിയും - ആവശ്യത്തിന്

എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം **

ഒരു പാത്രത്തിൽ മൈദ, ഉപ്പ്, ഒരു ടീസ്പൂൺ നെയ്യ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് കുറേശ്ശെ വെള്ളം ഒഴിച്ച് ചപ്പാത്തി മാവിനേക്കാൾ അല്പം കൂടി കട്ടിയുള്ള പരുവത്തിൽ നന്നായി കുഴച്ചെടുക്കുക. ഇത് ഒരു തുണി കൊണ്ട് മൂടി 15-20 മിനിറ്റ് മാറ്റിവെക്കുക.

ഒരു പാനിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുക്കുക. ഇതിലേക്ക് റവ (തരി) ചേർത്ത് ചെറിയ തീയിൽ നല്ല മണം വരുന്നത് വരെ വറുത്തെടുക്കുക.

റവ വറന്നു വരുമ്പോൾ ചിരകിയ തേങ്ങ, പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. പഞ്ചസാര ചെറുതായി ഉരുകി റവയുമായി യോജിച്ച്, കൂട്ട് ഡ്രൈ ആയി വരുമ്പോൾ തീ അണച്ച് തണുക്കാൻ വെക്കുക. കുഴച്ചുവെച്ച മാവ് ചെറിയ ഉരുളകളാക്കി എടുക്കുക. ഇത് ചപ്പാത്തി പോലെ കനം കുറച്ച് വട്ടത്തിൽ പരത്തുക.

ഈ വട്ടത്തിലുള്ള മാവിനെ ഒരു കത്തി ഉപയോഗിച്ച് നടുവിലൂടെ രണ്ടായി മുറിക്കുക (പകുതി വട്ടങ്ങൾ ലഭിക്കും). ഇനി സമോസ ഉണ്ടാക്കുന്നതുപോലെ, ഈ പകുതി വട്ടത്തിന്റെ അരികുകൾ മടക്കി ഒരു കോൺ  ആകൃതിയിലാക്കുക.

ഈ കോണിനുള്ളിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന തരി ഫില്ലിംഗ് ആവശ്യത്തിന് നിറയ്ക്കുക. അതിനുശേഷം തുറന്നിരിക്കുന്ന അരികുകളിൽ അല്പം വെള്ളം തൊട്ട് നന്നായി അമർത്തി ഒട്ടിക്കുക (ഇപ്പോൾ കൃത്യം സമോസ ഷേപ്പ് ലഭിക്കും).

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക തയ്യാറാക്കിവെച്ച മണ്ടകൾ ഓരോന്നായി എണ്ണയിലിട്ട് ചെറിയ തീയിൽ തിരിച്ചും മറിച്ചുമിട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക. കരിമുരിപ്പുള്ള, ഉള്ളിൽ നല്ല മധുരമുള്ള മലബാർ സ്പെഷ്യൽ തരി മണ്ട റെഡി!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361600/content-highlight-malabar-special-thari-manda-recipe)