---
title: "വയനാട്ടിൽ   ജീപ്പും ബൈക്കും കൂട്ടിയിടിച്ച്  അപകടം; കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു"
english_title: "ontent Highlights:-  Jeep and bike collide in accident; Kozhikode Kuttiadi youth dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361583/jeep-and-bike-collide-in-accident-kozhikode-kuttiadi-youth-dies"
published_at: "2026-05-25T11:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13ebef4afc6_accident.jpg"
keywords: ["Accident", "Jeep  bike", "Kozhikode", "Kuttiadi", "Death", "Wayanadaccident"]
---

# വയനാട്ടിൽ   ജീപ്പും ബൈക്കും കൂട്ടിയിടിച്ച്  അപകടം; കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

> **Lead Summary:** **കോഴിക്കോട്: (കുറ്റ്യാടി ) (**https://truevisionnews.com/) വയനാട് തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം. കുറ്റ്യാടി കായക്കൊടി സ്വദേശിയായ യുവാവ് മരിച്ചു . ചങ്ങരംകുളം മിഥിലാപുരിയിൽ വിനോദൻ(എസ്.പി) ആണ് മരിച്ചത് .

## Article Content

**കോഴിക്കോട്: (കുറ്റ്യാടി ) (**https://truevisionnews.com/) വയനാട് തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം. കുറ്റ്യാടി കായക്കൊടി സ്വദേശിയായ യുവാവ് മരിച്ചു . ചങ്ങരംകുളം മിഥിലാപുരിയിൽ വിനോദൻ(എസ്.പി) ആണ് മരിച്ചത് .

ഞായറാഴ്ച രാവിലെ കുടകിലെ ജോലിസ്ഥലത്തു നിന്നും വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം .അപകടത്തിൽ ഗുരുതര പരിക്കേറ്റ വിനോദൻ സംഭവസ്ഥലത്ത് വെച്ച് മരിക്കുകയായിരുന്നു . തിങ്കളാഴ്ച മാനന്തവാടി മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കാരം നടക്കും.  ഭാര്യ : ശ്രീജ .അച്ഛൻ : പരേതനായ കുഞ്ഞിരാമൻ,അമ്മ : ജാനു,  സഹോദരി: പരേതയായ ബീന

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361583/jeep-and-bike-collide-in-accident-kozhikode-kuttiadi-youth-dies)