---
title: "കെ.എസ്.ആർ.ടി.സി പെൻഷൻ മുടങ്ങി; നാല് ജില്ലകളിൽ വിതരണം സ്തംഭിച്ചു"
english_title: "Content highlight:-KSRTC pension suspended"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361553/content-highlight-ksrtc-pension-suspended"
published_at: "2026-05-25T10:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fd1e532e17_1.jpg"
keywords: ["latest news", "KSRTC", "Pension"]
---

# കെ.എസ്.ആർ.ടി.സി പെൻഷൻ മുടങ്ങി; നാല് ജില്ലകളിൽ വിതരണം സ്തംഭിച്ചു

> **Lead Summary:** തിരുവനന്തപുരം: **[**കെ.എസ്.ആർ.ടി.സി പെൻഷൻകാർ വീണ്ടും ദുരിതത്തിലേക്ക്. സംസ്ഥാനത്തെ നാല് പ്രധാന ജില്ലകളിൽ വിരമിച്ച ജീവനക്കാർക്ക് മെയ് മാസത്തെ പെൻഷൻ ഇതുവരെ ലഭിച്ചില്ലെന്ന് പരാതി. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിലെ പെൻഷനാണ് നിലവിൽ മുടങ്ങിയിരിക്കുന്നത്.

## Article Content

തിരുവനന്തപുരം: **[**കെ.എസ്.ആർ.ടി.സി പെൻഷൻകാർ വീണ്ടും ദുരിതത്തിലേക്ക്. സംസ്ഥാനത്തെ നാല് പ്രധാന ജില്ലകളിൽ വിരമിച്ച ജീവനക്കാർക്ക് മെയ് മാസത്തെ പെൻഷൻ ഇതുവരെ ലഭിച്ചില്ലെന്ന് പരാതി. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിലെ പെൻഷനാണ് നിലവിൽ മുടങ്ങിയിരിക്കുന്നത്.

ഇതോടെ ഈ ജില്ലകളിലായുള്ള ഏകദേശം 25,000-ത്തോളം വരുന്ന പെൻഷൻകാരുടെ കുടുംബങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ആകെ പെൻഷൻകാരിൽ 25 ശതമാനവും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. ബാക്കി പത്ത് ജില്ലകളിലെയും പെൻഷൻ മെയ് ആദ്യവാരം തന്നെ വിതരണം ചെയ്തിരുന്നു.

സഹകരണ കൺസോർഷ്യത്തിൽ നിന്ന് പണം അനുവദിക്കാൻ വൈകുന്നതാണ് ഈ നാല് ജില്ലകളിലെയും പെൻഷൻ വിതരണം തടസ്സപ്പെടാൻ കാരണം. നിലവിൽ എന്ന് പണം ലഭ്യമാകുമെന്ന കാര്യത്തിൽ ഒരൊറ്റ ഉദ്യോഗസ്ഥർക്കും കൃത്യമായ വ്യക്തതയില്ല. പലർക്കും മരുന്നിനും നിത്യച്ചെലവിനും ഏക ആശ്രയമായ പെൻഷൻ തുക അകാരണമായി വൈകുന്നതിൽ വയോധികർക്കിടയിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361553/content-highlight-ksrtc-pension-suspended)