---
title: "ദുബായിലേക്ക് കൊടുത്തുവിടാൻ അച്ചാറുമായി എത്തി ബന്ധു; വാതിലിൽ തട്ടി വിളിച്ചിട്ടും തുറക്കാതെ പ്രവാസി ദമ്പതികൾ, പിന്നെ കണ്ടത് ചേതനയറ്റ മൃതദേഹങ്ങൾ "
english_title: "Content Highlights:-Expatriate couple found dead inside house in Kadakkal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361535/content-highlights-expatriate-couple-found-dead-inside-house-in-kadakkal"
published_at: "2026-05-25T10:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a115590cac32_suicide.jpg"
keywords: ["Latest News", "Suicide Case", "Murder", "Kollam News"]
---

# ദുബായിലേക്ക് കൊടുത്തുവിടാൻ അച്ചാറുമായി എത്തി ബന്ധു; വാതിലിൽ തട്ടി വിളിച്ചിട്ടും തുറക്കാതെ പ്രവാസി ദമ്പതികൾ, പിന്നെ കണ്ടത് ചേതനയറ്റ മൃതദേഹങ്ങൾ 

> **Lead Summary:** **കൊല്ലം: ക**ടയ്ക്കലിൽ പ്രവാസി ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടുക്കം മാറാതെ ജന്മനാട്.

## Article Content

**കൊല്ലം: ക**ടയ്ക്കലിൽ പ്രവാസി ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടുക്കം മാറാതെ ജന്മനാട്.

കടയ്ക്കൽ അഞ്ചുമുക്ക് ഉഷസ്സിൽ എസ്.സുഗതൻ (67), ഭാര്യ ലത (55) എന്നിവരെയാണു കഴിഞ്ഞ ദിവസം രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂന്നു ദിവസം മുൻപാണ് ഇരുവരും ദുബായ് റാസൽഖൈമയിൽ നിന്നു നാട്ടിലെത്തിയത്. രാവിലെ 11നു മടങ്ങാനിരിക്കെ ദുബായിലേക്കു കൊടുത്തുവിടാൻ അച്ചാറുമായി എത്തിയ ബന്ധു വിളിച്ചിട്ടു വാതിൽ തുറക്കാത്തതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്. വാതിൽ അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു.

ലതയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം സുഗതൻ ജീവനൊടുക്കിയതാണെന്നു പൊലീസ് പറയുന്നു. സുഗതന്റെ അമ്മയും ഈ സമയം വീട്ടിൽ ഉണ്ടായിരുന്നു. കാരറകുന്ന് സ്വദേശികളാണ് ഇരുവരും. വർഷങ്ങൾക്ക് മുൻപാണു കടയ്ക്കലിൽ വീട് വച്ചത്.

സുഗതൻ 40 വർഷമായി റാസൽഖൈമയിൽ കൺസ്ട്രക്‌ഷൻ കമ്പനി നടത്തുകയാണ്. ആറ്റിങ്ങലിൽ ഒരു ബാർ ഏറ്റെടുത്തു നടത്തിയിരുന്നു. മകൻ ഷാനിത്തിനു പിന്നീടു ചുമതല കൈമാറി. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു തർക്കം ഉണ്ടായിരുന്നതായി പറയുന്നു. മകൾ: അശ്വതി, മരുമകൾ: വിദ്യ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361535/content-highlights-expatriate-couple-found-dead-inside-house-in-kadakkal)