---
title: "ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി; ലിയോണൽ മെസിക്ക് പരിക്ക് ആശങ്ക"
english_title: "Content highlight:- Lionel Messi injury concerns "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361525/content-highlight-lionel-messi-injury-concerns"
published_at: "2026-05-25T09:26:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13c94e5b0ca_messi.jpg"
keywords: ["Sports", "latest news", "Miami", "Argentina"]
---

# ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി; ലിയോണൽ മെസിക്ക് പരിക്ക് ആശങ്ക

> **Lead Summary:** മയാമി: **[**ഫിഫ ലോകകപ്പിൽ അർജന്റീനയുടെ ആദ്യ മത്സരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ലിയോണൽ മെസി മത്സരം പൂർത്തിയാക്കാതെ കളംവിട്ടത് ആരാധകരെ ആശങ്കയിലാക്കുന്നു. മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിക്ക് വേണ്ടി കളിക്കുന്നതിനിടെയാണ് താരം കളം ഒഴിഞ്ഞത്.

## Article Content

മയാമി: **[**ഫിഫ ലോകകപ്പിൽ അർജന്റീനയുടെ ആദ്യ മത്സരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ലിയോണൽ മെസി മത്സരം പൂർത്തിയാക്കാതെ കളംവിട്ടത് ആരാധകരെ ആശങ്കയിലാക്കുന്നു. മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിക്ക് വേണ്ടി കളിക്കുന്നതിനിടെയാണ് താരം കളം ഒഴിഞ്ഞത്.

മത്സരത്തിന്റെ 73-ാം മിനിറ്റിൽ ഒരു ഫ്രീകിക്ക് എടുത്തതിന് പിന്നാലെ മെസി സ്വയം സബ്സ്റ്റിറ്റ്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഗ്രൗണ്ടിൽ തുടരാതെ താരം നേരെ ലോക്കർ റൂമിലേക്ക് മടങ്ങി. ഇതോടെയാണ് താരത്തിന് പരിക്കേറ്റോ എന്ന ആശങ്ക ശക്തമായത്. തുടഞരമ്പിൽ പരിക്കേറ്റെന്ന അഭ്യൂഹങ്ങൾ തുടക്കത്തിൽ ഉയർന്നിരുന്നെങ്കിലും, മുൻകരുതലിന്റെ ഭാഗമായാണ് മെസി പിന്മാറിയതെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. ലിയോണൽ മെസിയുടെ പേശികൾക്ക് ഗുരുതരമായ പരിക്കില്ലെന്ന് അർജന്റീന ടീമിനൊപ്പം യാത്ര ചെയ്യാറുള്ള പ്രമുഖ മാധ്യമപ്രവർത്തകരും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

വിഷയത്തിൽ ഇന്റർ മയാമി മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. മെഡിക്കൽ സംഘം മെസിയെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് മാത്രമാണ് ക്ലബ്ബ് അറിയിച്ചിട്ടുള്ളത്. നിലവിലെ ലോകകപ്പ് ജേതാക്കളായ അർജന്റീനയുടെ കുതിപ്പ് നായകൻ ലിയോണൽ മെസിയുടെ ഫിറ്റ്‌നസിനെയും ഫോമിനെയും ആശ്രയിച്ചായതിനാൽ അതീവ ഗൗരവത്തോടെയാണ് ഫുട്ബോൾ ലോകം ഈ വാർത്തയെ നോക്കിക്കാണുന്നത്. അൾജീരിയ, ഓസ്‌ട്രിയ, ജോർദാൻ എന്നീ ടീമുകളാണ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361525/content-highlight-lionel-messi-injury-concerns)