---
title: "പുതിയ കോഴിക്കോട് ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടി ഐഎഎസ് ഇന്ന് രാവിലെ പത്തരയോടെ ചുമതലയേൽക്കും"
english_title: "The new District Collector, MS Madhavikutty IAS, will take charge at 10:30 am today."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361520/the-new-district-collector-ms-madhavikutty-ias-will-take-charge-at-1030-am-today-"
published_at: "2026-05-25T09:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13c543e4010_madhavikutty_.jpg"
keywords: ["New District Collector", "MSMadhavikutty IAS", "Kozhikode"]
---

# പുതിയ കോഴിക്കോട് ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടി ഐഎഎസ് ഇന്ന് രാവിലെ പത്തരയോടെ ചുമതലയേൽക്കും

> **Lead Summary:** **കോഴിക്കോട്: [**ജില്ലയുടെ പുതിയ കളക്ടറായി എം.എസ്. മാധവിക്കുട്ടി ഐ.എ.എസ് ഇന്ന് രാവിലെ പത്തരയോടെ ചുമതലയേൽക്കും. പാലക്കാട് ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇവർ. നിലവിലെ കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിംഗിനെ കോളേജ് വിദ്യാഭ്യാസ ഡയറക്ടറായി മാറ്റിയ ഒഴിവിലാണ് മാധവിക്കുട്ടിയുടെ നിയമനം.

## Article Content

**കോഴിക്കോട്: [**ജില്ലയുടെ പുതിയ കളക്ടറായി എം.എസ്. മാധവിക്കുട്ടി ഐ.എ.എസ് ഇന്ന് രാവിലെ പത്തരയോടെ ചുമതലയേൽക്കും. പാലക്കാട് ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇവർ. നിലവിലെ കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിംഗിനെ കോളേജ് വിദ്യാഭ്യാസ ഡയറക്ടറായി മാറ്റിയ ഒഴിവിലാണ് മാധവിക്കുട്ടിയുടെ നിയമനം.

സിവിൽ സർവീസ് രംഗത്തെ മികച്ച പ്രവർത്തന പരിചയവുമായി എത്തുന്ന മാധവിക്കുട്ടി ഇന്ന് രാവിലെ കളക്ടറേറ്റിലെത്തി ഔദ്യോഗികമായി ചാർജെടുക്കും. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് പുതിയ കളക്ടറെ സ്വീകരിക്കും.

2018 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയായ എം.എസ്. മാധവിക്കുട്ടി കൊല്ലം സ്വദേശിനിയാണ്. എറണാകുളം അസിസ്റ്റന്റ് കളക്ടറായാണ് സിവിൽ സർവീസ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് തിരുവനന്തപുരം സബ് കളക്ടർ, തിരുവനന്തപുരത്തും കോഴിക്കോട്ടും ജില്ലാ വികസന കമ്മീഷണർ (DDC), കൊച്ചി വികസന കമ്മീഷണർ, വൈറ്റില മൊബിലിറ്റി ഹബ്ബ് എം.ഡി തുടങ്ങിയ സുപ്രധാന തസ്തികകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361520/the-new-district-collector-ms-madhavikutty-ias-will-take-charge-at-1030-am-today-)