---
title: " ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "Content highlights:- Accident after concrete layers fall off at old bus stand building in Thamarassery "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361518/content-highlights-accident-after-concrete-layers-fall-off-at-old-bus-stand-building-in-thamarassery"
published_at: "2026-05-25T09:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13c39c1a010_ddd.jpg"
keywords: ["latest news", "Accident", "Thamarassery", "kozhikode"]
---

#  ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** കോഴിക്കോട്: **[** താമരശ്ശേരി പഴയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണ് അപകടം. താഴെ നിന്നിരുന്ന യാത്രക്കാരൻ ശബ്ദം കേട്ട് പെട്ടെന്ന് ഓടിമാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ഇന്നലെ രാവിലെയായിരുന്നു സംഭവം.

## Article Content

കോഴിക്കോട്: **[** താമരശ്ശേരി പഴയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണ് അപകടം. താഴെ നിന്നിരുന്ന യാത്രക്കാരൻ ശബ്ദം കേട്ട് പെട്ടെന്ന് ഓടിമാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ഇന്നലെ രാവിലെയായിരുന്നു സംഭവം.

ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സിന്റെ കംഫർട്ട് സ്റ്റേഷനോട് ചേർന്ന ഭാഗത്തെ ബീമിന്റെ കോൺക്രീറ്റാണ് പൊട്ടിവീണത്. ഈ സമയത്ത് സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കിനരികിൽ ഒരു യാത്രക്കാരൻ നിൽക്കുന്നുണ്ടായിരുന്നു. മുകളിൽ നിന്ന് പാളികൾ അടർന്നുവീഴുന്ന ശബ്ദം കേട്ട ഉടൻ ഇയാൾ ദൂരേക്ക് ഓടിമാറുകയായിരുന്നു.

എപ്പോഴും യാത്രക്കാരുടെ വലിയ തിരക്ക് അനുഭവപ്പെടാറുള്ള ഭാഗമാണിത്. എന്നാൽ ഞായറാഴ്ചയായതിനാൽ തിരക്ക് കുറവായിരുന്നതാണ് വലിയൊരു അപകടം ഒഴിവാകാൻ കാരണമായതെന്ന് പ്രദേശത്തെ കച്ചവടക്കാർ പറഞ്ഞു. കെട്ടിടത്തിന്റെ ബീമുകളിൽ പലയിടത്തും ഇപ്പോൾ തന്നെ വലിയ വിള്ളലുകളുണ്ട്. സീലിങ്ങിന്റെ പല ഭാഗങ്ങളും ഇതിനകം അടർന്നുവീണ നിലയിലാണ്. തൂണുകളിലും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. കെട്ടിടത്തിന്റെ ഈ ശോച്യാവസ്ഥയ്ക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ വലിയൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് നാട്ടുകാരും വ്യാപാരികളും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361518/content-highlights-accident-after-concrete-layers-fall-off-at-old-bus-stand-building-in-thamarassery)