---
title: "മുതിർന്ന കോൺഗ്രസ് നേതാവ് മംഗലം ഗോപിനാഥ് അന്തരിച്ചു"
english_title: "Senior Congress leader Mangalam Gopinath passes away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361492/senior-congress-leader-mangalam-gopinath-passes-away"
published_at: "2026-05-24T22:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a132ea8d0c81_congress.jpg"
keywords: []
---

# മുതിർന്ന കോൺഗ്രസ് നേതാവ് മംഗലം ഗോപിനാഥ് അന്തരിച്ചു

> **Lead Summary:** **മലപ്പുറം: ** മുതിർന്ന കോൺഗ്രസ് നേതാവും സാമൂഹിക-സാംസ്‌കാരിക പ്രവർത്തകനുമായ മംഗലം ഗോപിനാഥ് അന്തരിച്ചു. ഞായറാഴ്ച വൈകിട്ട് മഞ്ചേരിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധിതനായി ചികിത്സയിലായിരുന്നു.

## Article Content

**മലപ്പുറം: ** മുതിർന്ന കോൺഗ്രസ് നേതാവും സാമൂഹിക-സാംസ്‌കാരിക പ്രവർത്തകനുമായ മംഗലം ഗോപിനാഥ് അന്തരിച്ചു. ഞായറാഴ്ച വൈകിട്ട് മഞ്ചേരിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധിതനായി ചികിത്സയിലായിരുന്നു.

മുൻ എഐസിസി അംഗമായ മംഗലം ഗോപിനാഥ് 'അൽ അമീൻ' 'മലബാർ ടുഡേ' തുടങ്ങിയ പത്രങ്ങളുടെ പത്രാധിപരായിരുന്നു. കെപിസിസി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മഞ്ചേരി വെട്ടേക്കോട്.

ഭാര്യ: എം. രുഗ്മിണി. മക്കൾ: എം.ജി. സുരേഷ്‌കുമാർ, എം.ജി. സുനന്ദ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361492/senior-congress-leader-mangalam-gopinath-passes-away)