---
title: "'വനവാസത്തിന് പോകാൻ നിന്നവനെ പിടിച്ച് ജനങ്ങൾ പട്ടാഭിഷേകം നടത്തി,കേരളത്തിന് പുഞ്ചിരിക്കുന്ന മുഖ്യമന്ത്രിയെ കിട്ടി' - സലിം കുമാർ"
english_title: "Content Highlights:- Actor Salim Kumar says people caught him and performed a coronation ceremony for him while he was going to the forest."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361487/content-highlights-actor-salim-kumar-says-people-caught-him-and-performed-a-coronation-ceremony-for-him-while-he-was-going-to-the-forest"
published_at: "2026-05-24T21:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a131ad6ec21a_salim_kumar.jpg"
keywords: ["Latest News", "V D Satheesan", "Salim Kumar", "KOCHI"]
---

# 'വനവാസത്തിന് പോകാൻ നിന്നവനെ പിടിച്ച് ജനങ്ങൾ പട്ടാഭിഷേകം നടത്തി,കേരളത്തിന് പുഞ്ചിരിക്കുന്ന മുഖ്യമന്ത്രിയെ കിട്ടി' - സലിം കുമാർ

> **Lead Summary:** **എറണാകുളം: **വനവാസത്തിന് പോകാൻ നിന്നവനെ പിടിച്ച് ജനങ്ങൾ പട്ടാഭിഷേകം നടത്തിയെന്ന് നടൻ സലിം കുമാർ. മുഖ്യമന്ത്രി വി ഡി സതീശന് പറവൂർ പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സലിം കുമാർ.

## Article Content

**എറണാകുളം: **വനവാസത്തിന് പോകാൻ നിന്നവനെ പിടിച്ച് ജനങ്ങൾ പട്ടാഭിഷേകം നടത്തിയെന്ന് നടൻ സലിം കുമാർ. മുഖ്യമന്ത്രി വി ഡി സതീശന് പറവൂർ പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സലിം കുമാർ.

ദൃശ്യം മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് പോലെ പത്തു ദിവസം നമ്മളെ മുൾമുനയിൽ നിർത്തിയെന്നും കാത്തിരുന്നത് കൊണ്ട് കേരളത്തിന് പുഞ്ചിരിക്കുന്ന മുഖ്യമന്ത്രിയെ കിട്ടിയെന്നും സലീം കുമാർ പറഞ്ഞു.

സ്വന്തം ഭാവി പോലും കണക്കിലാക്കാതെ റിസ്‌ക്കെടുത്ത വി ഡി സതീശനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. നല്ല തുടക്കമെന്നത് പകുതി ചെയ്തതിന് സമമാണ്. ചിരിക്കുന്ന മുഖത്തോടെ മുന്നോട്ട് പോകാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നുവെന്നും സലീം കുമാർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361487/content-highlights-actor-salim-kumar-says-people-caught-him-and-performed-a-coronation-ceremony-for-him-while-he-was-going-to-the-forest)