---
title: "അടുപ്പത്ത് വെക്കണ്ട, തിളപ്പിക്കേണ്ട; ശരീരഭാരം കൂട്ടാൻ 5 മിനിറ്റിൽ ഒരു 'നോ-കുക്കിങ്'  ഓവര് നൈറ്റ് ഓട്സ് റെസിപ്പി"
english_title: "Content Highlights:- A 5-Minute 'No-Cooking' Overnight Oats Recipe for Weight Gain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361456/content-highlights-a-5-minute-no-cooking-overnight-oats-recipe-for-weight-gain"
published_at: "2026-05-24T17:01:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12e3b74bade_cookery.jpg"
keywords: ["Cookery  Healthy WeightGain", "Overnight Oats", "Healthy WeightGain"]
---

# അടുപ്പത്ത് വെക്കണ്ട, തിളപ്പിക്കേണ്ട; ശരീരഭാരം കൂട്ടാൻ 5 മിനിറ്റിൽ ഒരു 'നോ-കുക്കിങ്'  ഓവര് നൈറ്റ് ഓട്സ് റെസിപ്പി

> **Lead Summary:** (**[ www.truevisionnews.com]** )ശരീരഭാരം ആരോഗ്യകരമായ രീതിയിൽ വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കായി കലോറിയും പ്രോട്ടീനും ഹെൽത്തി ഫാറ്റും ധാരാളമായി അടങ്ങിയ ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെടാം. രാവിലെ ജോലിത്തിരക്കുകൾക്കിടയിൽ ഒട്ടും സമയം കളയാതെ എളുപ്പത്തിൽ തയ്യാറാക്കി കഴിക്കാൻ പറ്റിയ ഒന്നാണ് 'വെയ്റ്റ് ഗൈൻ ഓവർനൈറ്റ് ഓട്സ്'.

## Article Content

(**[ www.truevisionnews.com]** )ശരീരഭാരം ആരോഗ്യകരമായ രീതിയിൽ വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കായി കലോറിയും പ്രോട്ടീനും ഹെൽത്തി ഫാറ്റും ധാരാളമായി അടങ്ങിയ ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെടാം. രാവിലെ ജോലിത്തിരക്കുകൾക്കിടയിൽ ഒട്ടും സമയം കളയാതെ എളുപ്പത്തിൽ തയ്യാറാക്കി കഴിക്കാൻ പറ്റിയ ഒന്നാണ് 'വെയ്റ്റ് ഗൈൻ ഓവർനൈറ്റ് ഓട്സ്'.

ആവശ്യമായ ചേരുവകൾ

റോൾഡ് ഓട്സ് - അര കപ്പ് (50 ഗ്രാം)

ഫുൾ ക്രീം പാൽ - മുക്കാൽ കപ്പ്

പീനട്ട് ബട്ടർ - 2 ടേബിൾ സ്പൂൺ

നേന്ത്രപ്പഴം - ഒരെണ്ണം (ചെറുതായി അരിഞ്ഞത്)

തേൻ അല്ലെങ്കിൽ ഈന്തപ്പഴം - മധുരത്തിന് ആവശ്യത്തിന്

നട്സ് & സീഡ്സ് (ബദാം, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ചിയാ സീഡ്സ്) - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഒരു ഗ്ലാസ് ജാറിലോ അടപ്പുള്ള പാത്രത്തിലോ ഓട്സ്, ചിയാ സീഡ്സ് എന്നിവ എടുക്കുക. ഇതിലേക്ക് ഫുൾ ക്രീം പാലും, കലോറിയും ഹെൽത്തി ഫാറ്റും നൽകുന്ന പീനട്ട് ബട്ടറും, മധുരത്തിനായി തേനും (അല്ലെങ്കിൽ ഈന്തപ്പഴം ചെറുതായി അരിഞ്ഞതും) ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പീനട്ട് ബട്ടർ പാലിൽ നന്നായി ലെയിക്കുന്നതുവരെ ഇളക്കണം.

തുടർന്ന്, അരിഞ്ഞു വെച്ചിരിക്കുന്ന നേന്ത്രപ്പഴത്തിന്റെ പകുതിയും കുറച്ച് നട്സും ഇതിലേക്ക് ചേർത്ത് വീണ്ടും ചെറുതായി ഇളക്കുക. ബാക്കി വന്ന പഴം കഷ്ണങ്ങളും നട്സും ഭംഗിക്കായി ഇതിന്റെ മുകളിൽ വിതറാവുന്നതാണ്. ശേഷം പാത്രം നന്നായി അടച്ച് രാത്രി മുഴുവൻ (കുറഞ്ഞത് 6-8 മണിക്കൂർ) ഫ്രിഡ്ജിൽ സൂക്ഷിക്കുക.

രാവിലെ എഴുന്നേൽക്കുമ്പോൾ ഓട്സ് നന്നായി കുതിർന്ന് ക്രീം പരുവത്തിലായിട്ടുണ്ടാകും. ഒട്ടും സമയം കളയാതെ തണുപ്പോടെ തന്നെ ഇത് കഴിക്കാവുന്നതാണ്. ഉയർന്ന അളവിൽ പ്രോട്ടീനും കലോറിയും അടങ്ങിയ ഈ ബ്രേക്ക്ഫാസ്റ്റ് സ്ഥിരമായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം വർദ്ധിപ്പിക്കാൻ ഏറെ സഹായിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361456/content-highlights-a-5-minute-no-cooking-overnight-oats-recipe-for-weight-gain)