---
title: "ഇനി രസം പാളില്ല!; ഹോട്ടൽ സ്റ്റൈൽ തക്കാളി രസം വീട്ടിൽ ഉണ്ടാക്കാനുള്ള എളുപ്പവഴി"
english_title: "No more missing flavor!; Easy way to make hotel style tomato rasam at home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361455/no-more-missing-flavor-easy-way-to-make-hotel-style-tomato-rasam-at-home"
published_at: "2026-05-24T16:57:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12e16645b94_tomato_rasam.jpg"
keywords: ["Cookery", "Tomato Ramsam", "Nadan Food", "Easy Cooking", "Rasam Recipe"]
---

# ഇനി രസം പാളില്ല!; ഹോട്ടൽ സ്റ്റൈൽ തക്കാളി രസം വീട്ടിൽ ഉണ്ടാക്കാനുള്ള എളുപ്പവഴി

> **Lead Summary:** നാവിൽ കപ്പലോടിക്കുന്ന നല്ല നാടൻ തക്കാളി രസം വളരെ എളുപ്പത്തിൽ എങ്ങനെയുണ്ടാക്കാം എന്ന് താഴെ വിവരിക്കുന്നു. ചോറിനൊപ്പവും സൂപ്പ് പോലെ കുടിക്കാനും ഇത് ബെസ്റ്റാണ്.

## Article Content

നാവിൽ കപ്പലോടിക്കുന്ന നല്ല നാടൻ തക്കാളി രസം വളരെ എളുപ്പത്തിൽ എങ്ങനെയുണ്ടാക്കാം എന്ന് താഴെ വിവരിക്കുന്നു. ചോറിനൊപ്പവും സൂപ്പ് പോലെ കുടിക്കാനും ഇത് ബെസ്റ്റാണ്.

ആവശ്യമായ സാധനങ്ങൾ

തക്കാളി - 2 എണ്ണം (നന്നായി പഴുത്തത്)

പുളി - ഒരു ചെറിയ നാരങ്ങാ വലിപ്പത്തിൽ

വെളുത്തുള്ളി - 5-6 അല്ലി (ചതച്ചത്)

പച്ചമുളക് - 2 എണ്ണം (നീളത്തിൽ കീറിയത്)

കുരുമുളക് - 1 ടീസ്പൂൺജീരകം - 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി - ടീസ്പൂൺ

കായപ്പൊടി - ടീസ്പൂൺ

മല്ലിയില, കറിവേപ്പില - ആവശ്യത്തിന്

ഉപ്പ്, വെള്ളം - ആവശ്യത്തിന്

താളിക്കാൻ

വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ

കടുക് - 1 ടീസ്പൂൺവറ്റൽ

മുളക് - 2 എണ്ണം

തയ്യാറാക്കുന്ന വിധം

പുളി ഒരു കപ്പ് ചെറുചൂടുവെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് അരിച്ചുവെക്കുക.

കുരുമുളകും ജീരകവും ഒരു മിക്സിയുടെ ചെറിയ ജാറിലിട്ട് ഒന്നു ചതച്ചെടുക്കുക (കൂടുതൽ പൊടിയരുത്). ഇതിലേക്ക് വെളുത്തുള്ളി കൂടി ചേർത്ത് ഒന്നുകൂടി ചതച്ചെടുക്കുക.

തക്കാളി നന്നായി കഴുകി കൈകൊണ്ട് നല്ലതുപോലെ ഉടച്ചെടുക്കുക (അല്ലെങ്കിൽ മിക്സിയിൽ ജസ്റ്റ് ഒന്നടിച്ചെടുക്കാം).

ഒരു പാത്രത്തിൽ ഉടച്ച തക്കാളി, പുളിവെള്ളം, പച്ചമുളക്, മഞ്ഞൾപ്പൊടി, കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, 2 കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. തക്കാളിയുടെ പച്ചമണം മാറുന്നത് വരെ ഏകദേശം 5-7 മിനിറ്റ് തിളക്കണം.

ഇതിലേക്ക് നമ്മൾ ചതച്ചുവെച്ച കുരുമുളക്-ജീരകം-വെളുത്തുള്ളി കൂട്ട്, കായപ്പൊടി എന്നിവ ചേർത്ത് ഇളക്കുക.

മസാല ചേർത്ത് രസം അധികം തിളക്കരുത്. വശങ്ങളിൽ ചെറുതായി നുരഞ്ഞു വരുമ്പോൾ തന്നെ മല്ലിയില വിതറി തീ ഓഫ് ചെയ്ത് പാത്രം അടച്ചുവെക്കുക.

മറ്റൊരു ചെറിയ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ വറുത്ത് രസത്തിലേക്ക് ഒഴിക്കുക.

രസം മസാല ചേർത്ത ശേഷം തിളച്ചു മറിഞ്ഞാൽ അതിന്റെ യഥാർത്ഥ രുചിയും മണവും നഷ്ടപ്പെടും. അതുകൊണ്ട് നുരവരുമ്പോൾ തന്നെ തീ ഓഫ് ചെയ്യാൻ ശ്രദ്ധിക്കുക.

കുത്തൊഴുക്കുള്ള നല്ല നാടൻ തക്കാളി രസം തയ്യാർ!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361455/no-more-missing-flavor-easy-way-to-make-hotel-style-tomato-rasam-at-home)