---
title: "ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; അപകടം മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ"
english_title: "Biker dies in collision between lorry and bike "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361443/biker-dies-in-collision-between-lorry-and-bike"
published_at: "2026-05-24T16:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12d77eda07c_accident_.jpg"
keywords: ["Accident Death", "Eranakulam"]
---

# ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; അപകടം മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ

> **Lead Summary:** **കൊച്ചി: **ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം . ബൈക്ക് യാത്രികൻ മരിച്ചു. മുവാറ്റുപുഴ സിവിൽ സ്റ്റേഷൻ ജംഗ്ഷന് സമീപമാണ് സംഭവം . പുനലൂർ ഇടമൺ, ഹോളിമാസ് സ്കൂളിന് സമീപം ഉത്രം വീട്ടിൽ ബിജുകുമാർ (സാമി- 57) ആണ് മരിച്ചത്.

## Article Content

**കൊച്ചി: **ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം . ബൈക്ക് യാത്രികൻ മരിച്ചു. മുവാറ്റുപുഴ സിവിൽ സ്റ്റേഷൻ ജംഗ്ഷന് സമീപമാണ് സംഭവം . പുനലൂർ ഇടമൺ, ഹോളിമാസ് സ്കൂളിന് സമീപം ഉത്രം വീട്ടിൽ ബിജുകുമാർ (സാമി- 57) ആണ് മരിച്ചത്.

ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മൂലമറ്റം സ്വദേശി ഹരി(28)ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകുന്നേരം നാലര മണിയോടെയായിരുന്നു അപകടം. മുടവൂർ ഭാഗത്തുള്ള വർക്ക്‌ഷോപ്പിലെ ജീവനക്കാരായിരുന്നു ഇരുവരും. മറ്റൊരു വാഹനത്തെ ബൈക്ക് മറികടക്കാൻ ശ്രമിക്കുന്നതിനിടെ അമിത വേഗത്തിൽ എത്തിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.

**
**

**

**

**

**

**

**

**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361443/biker-dies-in-collision-between-lorry-and-bike)