---
title: "വടകരയിൽ സ്ത്രീധന പീഡനം; ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച  ഭർത്താവിനെതിരെ പോലീസ് കേസെടുത്തു   "
english_title: "Vadakara brutally tortured by asking for more gold; police register case against husband"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361436/vadakara-brutally-tortured-by-asking-for-more-gold-police-register-case-against-husband"
published_at: "2026-05-24T15:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12d183ecb06_HARASEMENT.jpg"
keywords: ["LATEST NEWS", "DOWRY", "VADAKARA", "KOZHIKODE"]
---

# വടകരയിൽ സ്ത്രീധന പീഡനം; ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച  ഭർത്താവിനെതിരെ പോലീസ് കേസെടുത്തു   

> **Lead Summary:** കോഴിക്കോട് : **[** കൂടുതൽ സ്വർണം ആവശ്യപ്പെട്ട് ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും, വിവാഹ സ്വർണം കൈക്കലാക്കി വിശ്വാസവഞ്ചന കാണിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. കണ്ണൂക്കര തൈക്കണ്ടി ഹൗസിൽ റംഷീദിനെതിരെയാണ് ചോമ്പാല പോലീസ് കേസെടുത്തത്.

## Article Content

കോഴിക്കോട് : **[** കൂടുതൽ സ്വർണം ആവശ്യപ്പെട്ട് ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും, വിവാഹ സ്വർണം കൈക്കലാക്കി വിശ്വാസവഞ്ചന കാണിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. കണ്ണൂക്കര തൈക്കണ്ടി ഹൗസിൽ റംഷീദിനെതിരെയാണ് ചോമ്പാല പോലീസ് കേസെടുത്തത്.

2015ലായിരുന്നു റഫീനയും റംഷീദും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം മുതലുള്ള ഈ കാലയളവരെ പ്രതി കൂടുതൽ സ്വർണ്ണാഭരണങ്ങൾ ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കൂടാതെ, വിവാഹ സമയത്ത് യുവതിയുടെ വീട്ടുകാർ നൽകിയ സ്വർണ്ണാഭരണങ്ങൾ പ്രതി കൈപ്പറ്റി സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും, ഇത് തിരിച്ചു നൽകാതെ വിശ്വാസവഞ്ചന കാണിച്ചതായും പറയുന്നു . യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് തുടർനടപടികൾ അനേഷിച്ചുവരികയാണ്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361436/vadakara-brutally-tortured-by-asking-for-more-gold-police-register-case-against-husband)