---
title: "   ഇത് കൊടും ചതിയായിപ്പോയി ....രണ്ട് അവധിയില്ല ...!   പശ്ചിമബംഗാളിൽ ബക്രീദ് അവധി ഒരുദിവസമായി വെട്ടിക്കുറച്ചു"
english_title: "Bakrid holiday shortened to one day in West Bengal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361434/bakrid-holiday-shortened-to-one-day-in-west-bengal"
published_at: "2026-05-24T15:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12d156c7bae_bakeed.jpg"
keywords: ["Bakrid Holiday", "West Bengal"]
---

#    ഇത് കൊടും ചതിയായിപ്പോയി ....രണ്ട് അവധിയില്ല ...!   പശ്ചിമബംഗാളിൽ ബക്രീദ് അവധി ഒരുദിവസമായി വെട്ടിക്കുറച്ചു

> **Lead Summary:** **കൊൽക്കത്ത: **പശ്ചിമബംഗാളിൽ റംസാൻ തൊട്ടുപിന്നാലെ വരുന്ന ബക്രീദ് അവധി രണ്ട് ദിവസത്തിൽ നിന്നും ഒരു ദിവസമായി വെട്ടിക്കുറച്ച് പുതിയ ബിജെപി സർക്കാർ. പുതിയ ഉത്തരവ് പ്രകാരം ബക്രീദ് ദിനമായ മേയ് 28-ന് മാത്രമാണ് സംസ്ഥാനത്ത് അവധി.

## Article Content

**കൊൽക്കത്ത: **പശ്ചിമബംഗാളിൽ റംസാൻ തൊട്ടുപിന്നാലെ വരുന്ന ബക്രീദ് അവധി രണ്ട് ദിവസത്തിൽ നിന്നും ഒരു ദിവസമായി വെട്ടിക്കുറച്ച് പുതിയ ബിജെപി സർക്കാർ. പുതിയ ഉത്തരവ് പ്രകാരം ബക്രീദ് ദിനമായ മേയ് 28-ന് മാത്രമാണ് സംസ്ഥാനത്ത് അവധി.

മമത ബാനർജിയുടെ നേതൃത്വത്തിൽ അധികാരത്തിലുണ്ടായിരുന്ന തൃണമൂൽ സർക്കാർ നേരത്തേ രണ്ടുദിവസത്തെ അവധിയാണ് ബക്രീദിന് പ്രഖ്യാപിച്ചിരുന്നത്. മേയ് 26, 27 തീയതികളിലായിരുന്നു അവധി. എന്നാൽ, ബക്രീദ് മേയ് 28-ന് ആയതോടെ പുതിയ ബിജെപി സർക്കാർ ഇത് പുനഃക്രമീകരിച്ചു.

പുതിയ ഉത്തരവ് പ്രകാരം മേയ് 28-ന് മാത്രമാണ് സംസ്ഥാനത്ത് അവധി. മേയ് 26, 27 തീയതികളിൽ എല്ലാ സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കുമെന്നും ഉത്തരവിലുണ്ട്. 2011-ൽ മമത ബാനർജി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ബംഗാളിൽ ബക്രീദിനും ഈദുൽഫിത്തറിനും ഛഠ് പൂജയ്ക്കും ഉൾപ്പെടെ രണ്ടുദിവസത്തെ അവധി നൽകിത്തുടങ്ങിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361434/bakrid-holiday-shortened-to-one-day-in-west-bengal)