---
title: "വണ്ടിക്കുള്ളിൽ ഒളിച്ചിരുന്നത് സാക്ഷാൽ മൂർഖൻ! കോവളത്ത് സ്കൂട്ടറുടമയെ വിറപ്പിച്ചത്  മണിക്കൂറുകൾ, ഒടുവിൽ വാഹനത്തിന്റെ ബോഡി പൊളിച്ച് പുറത്തെടുത്തു"
english_title: "Cobra found on scooter in Kovalam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361431/cobra-found-on-scooter-in-kovalam"
published_at: "2026-05-24T15:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12cd558a3cd_snk.jpg"
keywords: []
---

# വണ്ടിക്കുള്ളിൽ ഒളിച്ചിരുന്നത് സാക്ഷാൽ മൂർഖൻ! കോവളത്ത് സ്കൂട്ടറുടമയെ വിറപ്പിച്ചത്  മണിക്കൂറുകൾ, ഒടുവിൽ വാഹനത്തിന്റെ ബോഡി പൊളിച്ച് പുറത്തെടുത്തു

> **Lead Summary:** **കോവളം : ** സ്കൂസ്കൂട്ടറുടമയെയും നാട്ടുകാരെയും മണിക്കൂറുകളോളം നെഞ്ചിടിപ്പിലാക്കി വാഹനത്തിനുള്ളിൽ മൂർഖൻ പാമ്പ്. കോവളം ബീച്ച് റോഡിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുടെ സ്കൂട്ടറിലാണ് മൂർഖൻ ഒളിച്ചുകയറിയത്. ഒടുവിൽ വാഹനത്തിന്റെ ബോഡി മുഴുവൻ പൊളിച്ചുമാറ്റിയാണ് പാമ്പിനെ പുറത്തെടുത്തത്.

## Article Content

**കോവളം : ** സ്കൂസ്കൂട്ടറുടമയെയും നാട്ടുകാരെയും മണിക്കൂറുകളോളം നെഞ്ചിടിപ്പിലാക്കി വാഹനത്തിനുള്ളിൽ മൂർഖൻ പാമ്പ്. കോവളം ബീച്ച് റോഡിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുടെ സ്കൂട്ടറിലാണ് മൂർഖൻ ഒളിച്ചുകയറിയത്. ഒടുവിൽ വാഹനത്തിന്റെ ബോഡി മുഴുവൻ പൊളിച്ചുമാറ്റിയാണ് പാമ്പിനെ പുറത്തെടുത്തത്.

സ്കൂട്ടറിനുള്ളിലേക്ക് പാമ്പു കയറുന്നത് സഹജീവനക്കാർ കണ്ടിരുന്നു. കോവളം പൊലീസിലും വിഴി‍ഞ്ഞം അഗ്നിരക്ഷാ സ്റ്റേഷനിലും വിവരം നൽകി. അഗ്നിരക്ഷാ സ്റ്റേഷൻ സിവിൽ ഡിഫൻസ് വിഭാഗത്തിലെ സർപ്പ വൊളന്റിയർമാരായ സജീവ്, ദീപു എന്നിവരെത്തി പരിശോധിച്ചപ്പോഴും പാമ്പിനെ കാണാനായില്ല. തുടർന്ന് വാഹനത്തിന്റെ ബോഡി മുഴുവൻ പൊളിച്ചു നോക്കുമ്പോഴാണ് ചെയ്സിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത്. സാമാന്യം വലുപ്പമുള്ള മൂർഖനായിരുന്നുവെന്ന് സർപ്പ വൊളന്റിയർമാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361431/cobra-found-on-scooter-in-kovalam)