---
title: "മിഡിൽ ഈസ്റ്റിന്റെ രാജകീയ മധുരം; ബക്ലാവ വീട്ടിൽ ഉണ്ടാക്കുന്നത് എങ്ങനെ?"
english_title: "content highlight:-How to make baklava dessert"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361418/content-highlight-how-to-make-baklava-dessert"
published_at: "2026-05-24T14:40:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12c0d292e47_baklava.jpg"
keywords: ["cookery", "baklava dessert", "home made"]
---

# മിഡിൽ ഈസ്റ്റിന്റെ രാജകീയ മധുരം; ബക്ലാവ വീട്ടിൽ ഉണ്ടാക്കുന്നത് എങ്ങനെ?

> **Lead Summary:** **[**മിഡിൽ ഈസ്റ്റേൺ വിഭവങ്ങളിൽ ഏറെ ജനപ്രിയമായ ഒരു മധുരപലഹാരമാണ് ബക്ലാവ . മൊരിഞ്ഞ ഫിലോ പേസ്ട്രിയുടെ തട്ടുകളും, അവയ്ക്കിടയിലെ നട്സ് മിശ്രിതവും, മുകളിൽ ഒഴിക്കുന്ന മധുരമുള്ള സിറപ്പും ചേരുമ്പോൾ ഇതിന് പ്രത്യേക രുചിയാണ്. ബക്ലാവ വീട്ടിൽ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം:

## Article Content

**[**മിഡിൽ ഈസ്റ്റേൺ വിഭവങ്ങളിൽ ഏറെ ജനപ്രിയമായ ഒരു മധുരപലഹാരമാണ് ബക്ലാവ . മൊരിഞ്ഞ ഫിലോ പേസ്ട്രിയുടെ തട്ടുകളും, അവയ്ക്കിടയിലെ നട്സ് മിശ്രിതവും, മുകളിൽ ഒഴിക്കുന്ന മധുരമുള്ള സിറപ്പും ചേരുമ്പോൾ ഇതിന് പ്രത്യേക രുചിയാണ്. ബക്ലാവ വീട്ടിൽ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം:

ആവശ്യമായ ചേരുവകൾ

ഫിലോ ഷീറ്റുകൾ : 1 പാക്കറ്റ് (റെഡിമെയ്ഡ് ആയി സൂപ്പർമാർക്കറ്റുകളിൽ ലഭിക്കും)

ബട്ടർ : 1 കപ്പ് (ഉരുക്കിയത്)

നട്സ് : 2 കപ്പ് (പിസ്ത, വാൽനട്ട്, അണ്ടിപ്പരിപ്പ് എന്നിവ ചെറുതായി പൊടിച്ചത്)

കറുവപ്പട്ട പൊടി : 1 ടീസ്പൂൺ

പഞ്ചസാര: 1  കപ്പ്

നാരങ്ങാനീര്: 1 ടീസ്പൂൺ

റോസ് വാട്ടർ: 1 ടീസ്പൂൺ (ആവശ്യമെങ്കിൽ)

**തയ്യാറാക്കുന്ന വിധം**

ഒരു പാത്രത്തിൽ പഞ്ചസാര, വെള്ളം, തേൻ എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. പഞ്ചസാര അലിഞ്ഞ് നൂൽ പരുവമാകുന്നതിന് തൊട്ടുമുമ്പ് തീ ഓഫ് ചെയ്യാം. ഇതിലേക്ക് നാരങ്ങാനീരും റോസ് വാട്ടറും ചേർത്ത് നന്നായി ഇളക്കി തണുക്കാൻ മാറ്റിവെക്കുക. (ബക്ലാവ ചൂടോടെ ഇരിക്കുമ്പോൾ സിറപ്പ് തണുത്തതായിരിക്കണം).

മിക്സിയിൽ ചെറുതായി പൊടിച്ചെടുത്ത പിസ്ത, വാൽനട്ട്, അണ്ടിപ്പരിപ്പ് എന്നിവയിലേക്ക് കറുവപ്പട്ട പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു വെക്കുക.

ബേക്കിംഗ് ട്രേയിൽ അല്പം ഉരുക്കിയ ബട്ടർ നന്നായി പുരട്ടുക. ട്രേയുടെ വലിപ്പത്തിനനുസരിച്ച് ഫിലോ ഷീറ്റുകൾ മുറിച്ചെടുക്കുക. ട്രേയിലേക്ക് ആദ്യത്തെ ഫിലോ ഷീറ്റ് വെച്ച് അതിനു മുകളിൽ ബ്രഷ് ഉപയോഗിച്ച് ബട്ടർ പുരട്ടുക. ഇങ്ങനെ 8 മുതൽ 10 ഷീറ്റുകൾ ഒന്നിനുമുകളിൽ ഒന്നായി, ഓരോ തട്ടിലും ബട്ടർ പുരട്ടി വെക്കുക.

ഇതിനു മുകളിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന നട്സ് മിശ്രിതത്തിന്റെ പകുതി വിതറുക. വീണ്ടും 5-6 ഫിലോ ഷീറ്റുകൾ ബട്ടർ പുരട്ടി ഇതിനു മുകളിലായി വെക്കുക. ബാക്കിയുള്ള നട്സ് മിശ്രിതം കൂടി ഇതിന്റെ മുകളിൽ വിതറിയ ശേഷം, വീണ്ടും ഒരു 8-10 ഫിലോ ഷീറ്റുകൾ ബട്ടർ പുരട്ടി ഏറ്റവും മുകളിലായി വെക്കുക. ഏറ്റവും മുകളിലെ ഷീറ്റിലും നന്നായി ബട്ടർ പുരട്ടണം.

കട്ട് ചെയ്യലും ബേക്കിംഗുംബേക്ക് ചെയ്യുന്നതിന് മുൻപായി തന്നെ മൂർച്ചയുള്ള ഒരു കത്തി ഉപയോഗിച്ച് ബക്ലാവ ചതുരാകൃതിയിലോ  അല്ലെങ്കിൽ ഡയമണ്ട് ആകൃതിയിലോ മുറിക്കുക. (അവസാനം വരെ ആഴത്തിൽ മുറിക്കണം). പ്രീഹീറ്റ് ചെയ്ത ഓവനിലേക്ക് ഇത് വെച്ച് 40-45 മിനിറ്റ് ബേക്ക് ചെയ്യുക. മുകൾഭാഗം നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ബേക്ക് ചെയ്യണം.

ഓവനിൽ നിന്ന് പുറത്തെടുത്ത ചൂടുള്ള ബക്ലാവയ്ക്ക് മുകളിലേക്ക് നമ്മൾ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന തണുത്ത ഷുഗർ സിറപ്പ് പൂർണ്ണമായും ഒഴിക്കുക. സിറപ്പ് നന്നായി പിടിച്ചെടുക്കാൻ 4-5 മണിക്കൂർ ഇത് മാറ്റിവെക്കുക. മുകളിൽ അല്പം പിസ്ത പൊടിച്ചത് വിതറി അലങ്കരിച്ച് വിളമ്പാം.

**ടിപ്പ്:** ഫിലോ ഷീറ്റുകൾ വായു തട്ടിയാൽ പെട്ടെന്ന് ഉണങ്ങിപ്പോകും. അതിനാൽ പാക്കറ്റ് തുറന്ന ശേഷം ഉപയോഗിക്കുന്നത് വരെ ഈർപ്പമുള്ള ഒരു കോട്ടൺ തുണി കൊണ്ട് ഇത് മൂടിവെക്കാൻ ശ്രദ്ധിക്കുക

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361418/content-highlight-how-to-make-baklava-dessert)