---
title: "താനും മുഖ്യമന്ത്രി മന്ത്രിയായിട്ടുണ്ട്, കേരളത്തിൽ മാത്രമല്ല ആന്ധ്രയിലും തമിഴ്നാട്ടിലും, എന്നാൽ യഥാർത്ഥ മുഖ്യമന്ത്രി അതീവ ദുഷ്‌കരം - മമ്മൂട്ടി"
english_title: " Content Highlights:-   Chief Minister VDSatheesan, Kochi civic body hosts reception, Mammootty's wishes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361390/content-highlights-chief-minister-vdsatheesan-kochi-civic-body-hosts-reception-mammoottys-wishes"
published_at: "2026-05-24T12:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12a332d1473_MAMMOOTY_AND_VDSATHEESAN.jpg"
keywords: ["Mammootty", "ChiefMinister VDSatheesan", "Kochi civic body hosts reception"]
---

# താനും മുഖ്യമന്ത്രി മന്ത്രിയായിട്ടുണ്ട്, കേരളത്തിൽ മാത്രമല്ല ആന്ധ്രയിലും തമിഴ്നാട്ടിലും, എന്നാൽ യഥാർത്ഥ മുഖ്യമന്ത്രി അതീവ ദുഷ്‌കരം - മമ്മൂട്ടി

> **Lead Summary:** **കൊച്ചി: ** തമിഴ്‌നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും കേരളത്തിന്റെയും മുഖ്യമന്ത്രിയായി താൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, യഥാർത്ഥ ജീവിതത്തിൽ ആ പദവി കൈകാര്യം ചെയ്യുക എന്നത് അതീവ ദുഷ്കരമായ കാര്യമാണെന്ന് നടൻ മമ്മൂട്ടി . മുഖ്യമന്ത്രി വി ഡി സതീശന് കൊച്ചി പൗരാവലി ഒരുക്കിയ സ്വീകരണ പരിവാടിയിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി . 

## Article Content

**കൊച്ചി: ** തമിഴ്‌നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും കേരളത്തിന്റെയും മുഖ്യമന്ത്രിയായി താൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, യഥാർത്ഥ ജീവിതത്തിൽ ആ പദവി കൈകാര്യം ചെയ്യുക എന്നത് അതീവ ദുഷ്കരമായ കാര്യമാണെന്ന് നടൻ മമ്മൂട്ടി . മുഖ്യമന്ത്രി വി ഡി സതീശന് കൊച്ചി പൗരാവലി ഒരുക്കിയ സ്വീകരണ പരിവാടിയിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി . 

ഞാൻ പഠിച്ച കോളേജിൽ അദ്ദേഹവും പഠിച്ചിട്ടുണ്ട് . എറണാകുളം ജില്ലയിൽ നിന്ന് ആദ്യമായി ഒരാൾ മുഖ്യമന്ത്രി കസേരയിലെത്തിയതിൽ വലിയ അഭിമാനമുണ്ട് . സിനിമയിലെ അഭിനയം വളരെ ചുരുങ്ങിയ ദിവസത്തേക്ക് മാത്രമുള്ളതാണെങ്കിൽ, യഥാർത്ഥത്തിൽ ഒരു മുഖ്യമന്ത്രിയായിരിക്കുക എന്നത് നല്ല ബുദ്ധിമുട്ട് പിടിച്ചൊരു കാര്യമാണ് .

വലിയെ ഒരു ഉത്തരവാദിത്വമാണ് നമ്മുടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ചുവരിൽ എത്തിയിരിക്കുന്നത് . അത് വളരെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ട ഒരു ജോലിയാണ് . എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കുകയും അവരെ ഒരുപോലെ സന്തോഷിപ്പിക്കുകയും ചെയ്യുക എന്നത് വലിയൊരു നിയോഗമാണ്. ജനങ്ങളോട് നേരിട്ട് സംസാരിക്കുന്നതിനൊപ്പം മന്ത്രിസഭയെ ഒന്നടങ്കം നയിക്കാനും നിയന്ത്രിക്കാനുമുള്ള ഭാരിച്ച ചുമതലയാണ് ഇനി മുഖ്യമന്ത്രിയുടെ തോളിലുള്ളത്.

എല്ലാ കാര്യത്തിന്റെയും ചുമതല ഇനി മുഖ്യമന്ത്രിക്കാണ് , അത് നീതിപൂർവ്വം നിർവ്വഹിക്കാൻ സാധിക്കട്ടെയെന്നും , വരും കാലയളവിലെ നമ്മുടെ മുഖ്യമന്ത്രിക്ക് എല്ലാവിധ അനുമോദനങ്ങളും അർപ്പിക്കുകയും ഇനി അങ്ങോട്ടുള്ള അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് കൂടുതൽ ഉത്സാഹപൂർവ്വം നീതിപൂർവ്വം സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു . അതേസമയം കൊച്ചി പൗരാവലി അദ്ദേഹത്തിന് നൽകുന്ന ഈ സ്വീകരണത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും നടൻ മമ്മൂട്ടി കൂട്ടിച്ചേർത്തു .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361390/content-highlights-chief-minister-vdsatheesan-kochi-civic-body-hosts-reception-mammoottys-wishes)