---
title: " മൃതദേഹവുമായി പോയ ആംബുലൻസ്  കാറുമായി കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്"
english_title: "Ambulance carrying a dead body collides with car; passengers injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361369/ambulance-carrying-a-dead-body-collides-with-car-passengers-injured"
published_at: "2026-05-24T10:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1287c382991_accident.jpg"
keywords: ["Accident", "Thrissur", "Ambulance"]
---

#  മൃതദേഹവുമായി പോയ ആംബുലൻസ്  കാറുമായി കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്

> **Lead Summary:** **ചെറുതുരുത്തി: ** ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം . യാത്രക്കാർക്ക് പരിക്ക്. തൃശൂരിൽ നിന്ന് മൃതദേഹവുമായി പോയ ആംബുലൻസ് ഷോർണൂർ ഭാഗത്തുനിന്ന് പുതുശ്ശേരിയിലേക്ക് പോയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു . ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം .

## Article Content

**ചെറുതുരുത്തി: ** ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം . യാത്രക്കാർക്ക് പരിക്ക്. തൃശൂരിൽ നിന്ന് മൃതദേഹവുമായി പോയ ആംബുലൻസ് ഷോർണൂർ ഭാഗത്തുനിന്ന് പുതുശ്ശേരിയിലേക്ക് പോയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു . ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം .

ചെറുതുരുത്തി സെന്ററിലെ ഗണപതി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. കാറും ആംബുലൻസും ഭാഗികമായി തകർന്നു. ചെറുതുരുത്തി പൊലിസ് എത്തി മൃതദേഹം മറ്റൊരു ആംബുലൻസിൽ കൊണ്ടുപോയി. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361369/ambulance-carrying-a-dead-body-collides-with-car-passengers-injured)