---
title: "മാസപ്പിറവി മാറി, പക്ഷെ പഴയ അവധി റദ്ദാക്കിയില്ല; ബലിപെരുന്നാളിന് സംസ്ഥാനത്ത് ഇരട്ടി മധുരമായി 'ഡബിൾ അവധി'"
english_title: "Two days of public holiday in the state for Bakrid "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361360/two-days-of-public-holiday-in-the-state-for-bakrid"
published_at: "2026-05-24T09:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a127d0b70961_bakrid.jpg"
keywords: ["latest news", "holidays", "Bakrid"]
---

# മാസപ്പിറവി മാറി, പക്ഷെ പഴയ അവധി റദ്ദാക്കിയില്ല; ബലിപെരുന്നാളിന് സംസ്ഥാനത്ത് ഇരട്ടി മധുരമായി 'ഡബിൾ അവധി'

> **Lead Summary:** തിരുവനന്തപുരം:**[ ** ബലിപെരുന്നാൾ പ്രമാണിച്ച് കേരളത്തിൽ മേയ് 28-നും സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. നേരത്തെ കലണ്ടർ പ്രകാരം മേയ് 27-നായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. എന്നാൽ മാസപ്പിറവി കാണാത്തതിനെ തുടർന്ന് ബലിപെരുന്നാൾ ആഘോഷം മേയ് 28-ലേക്ക് മാറിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

## Article Content

തിരുവനന്തപുരം:**[ ** ബലിപെരുന്നാൾ പ്രമാണിച്ച് കേരളത്തിൽ മേയ് 28-നും സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. നേരത്തെ കലണ്ടർ പ്രകാരം മേയ് 27-നായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. എന്നാൽ മാസപ്പിറവി കാണാത്തതിനെ തുടർന്ന് ബലിപെരുന്നാൾ ആഘോഷം മേയ് 28-ലേക്ക് മാറിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

മുൻപ് നിശ്ചയിച്ച അവധി റദ്ദാക്കാതെ തന്നെ മേയ് 28-നും കൂടി അവധി നൽകി സർക്കാർ അടിയന്തര ഉത്തരവിറക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് തുടർച്ചയായി രണ്ട് ദിവസങ്ങളിൽ (മേയ് 27, 28) ബലിപെരുന്നാൾ അവധി ലഭിക്കും. പെരുന്നാൾ ആഘോഷങ്ങൾക്കായി നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്കും ജീവനക്കാർക്കും വലിയ ആശ്വാസമാകുന്നതാണ് ഈ തീരുമാനം.

മാസപ്പിറവി കാണാത്തതിനാൽ പെരുന്നാൾ മേയ് 28-ലേക്ക് മാറിയത് മൂലം.  ബാങ്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ഈ പൊതുഅവധി ബാധകമായിരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361360/two-days-of-public-holiday-in-the-state-for-bakrid)