---
title: "മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം; യുഡിഎഫ് സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് വിദ്യാർത്ഥികൾ"
english_title: "Content highlights:- Plus One seat crisis worsens in Malappuram "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361357/content-highlights-plus-one-seat-crisis-worsens-in-malappuram"
published_at: "2026-05-24T09:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1279c8839e1_plus_one_.jpg"
keywords: ["latest news", "Plus One seat", "Malappuram", "UDF"]
---

# മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം; യുഡിഎഫ് സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് വിദ്യാർത്ഥികൾ

> **Lead Summary:** മലപ്പുറം:**[** മലബാറിൽ ഇത്തവണയും പ്ലസ് വൺ സീറ്റ് പ്രതിസന്ധി അതീവ രൂക്ഷം. പ്രവേശനത്തിനുള്ള ഏകജാലക നടപടികൾ നാളെ തുടങ്ങാനിരിക്കെ വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലബാറിലെ ആറ് ജില്ലകളിലും പ്ലസ് വൺ സീറ്റുകൾക്ക് വലിയ കുറവുണ്ട്. ഇതിനൊരു ശാശ്വത പരിഹാരം വേണമെന്നാണ് എല്ലാവരുടെയും ആവശ്യം.

## Article Content

മലപ്പുറം:**[** മലബാറിൽ ഇത്തവണയും പ്ലസ് വൺ സീറ്റ് പ്രതിസന്ധി അതീവ രൂക്ഷം. പ്രവേശനത്തിനുള്ള ഏകജാലക നടപടികൾ നാളെ തുടങ്ങാനിരിക്കെ വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലബാറിലെ ആറ് ജില്ലകളിലും പ്ലസ് വൺ സീറ്റുകൾക്ക് വലിയ കുറവുണ്ട്. ഇതിനൊരു ശാശ്വത പരിഹാരം വേണമെന്നാണ് എല്ലാവരുടെയും ആവശ്യം.

മലപ്പുറം ജില്ലയിലാണ് പ്രതിസന്ധി ഏറ്റവും കൂടുതൽ. ഇവിടെ നിലവിൽ 26,137 സീറ്റുകളുടെ കുറവുണ്ട്. പാലക്കാട് 9,324 സീറ്റുകളുടെ കുറവ് രേഖപ്പെടുത്തിയപ്പോൾ, ആകെ ആറ് ജില്ലകളിലായി 53,164 സീറ്റുകളുടെ കുറവാണ് ഇപ്പോഴുള്ളത്. അധികാരമേറ്റ പുതിയ സർക്കാരിന് വിദ്യാഭ്യാസ മേഖലയിൽ നേരിടേണ്ടി വരുന്ന ആദ്യ വെല്ലുവിളിയാകും മലബാറിലെ ഈ സീറ്റ് ക്ഷാമം.

പലപ്പോഴും താൽക്കാലിക സംവിധാനങ്ങൾ ഒരുക്കിയാണ് സർക്കാർ ഈ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നത്. എന്നിട്ടും കഴിഞ്ഞ തവണ സീറ്റ് കിട്ടാതെ വന്നതോടെ പല വിദ്യാർത്ഥികൾക്കും ഓപ്പൺ സ്കൂളുകളെയും അൺഎയ്ഡഡ് സ്കൂളുകളെയും ആശ്രയിക്കേണ്ടി വന്നിരുന്നു.

സീറ്റ് ക്ഷാമം പരിഹരിക്കാൻ 352 താൽക്കാലിക ബാച്ചുകൾ നിലനിർത്താൻ ധാരണയായിട്ടുണ്ട്. ഇതിൽ 314 ബാച്ചുകളും മലബാറിലാണ്. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.  45 കുട്ടികൾ ഇരിക്കേണ്ട ക്ലാസുകളിൽ നിലവിൽ 60 കുട്ടികൾ വരെയാണ് പഠിക്കുന്നത്. ഇത് പഠന നിലവാരത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.

 മലബാറിന് വിപരീതമായി തെക്കൻ കേരളത്തിൽ സീറ്റുകൾ അധികമാണ്. കഴിഞ്ഞ തവണ കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ ഏഴായിരത്തോളം പ്ലസ് വൺ സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361357/content-highlights-plus-one-seat-crisis-worsens-in-malappuram)