---
title: "അതിദാരുണം; ടോറസ് ലോറി വീടിന്റെ മുകളിലേക്ക് മറിഞ്ഞ് വീണ് അപകടം; ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു  "
english_title: "Content Highlights:- Housewife dies tragically after Taurus lorry overturns on top of house"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361335/content-highlights-housewife-dies-tragically-after-taurus-lorry-overturns-on-top-of-house-"
published_at: "2026-05-24T07:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a125a443345f_pathanamthitta_accident.jpg"
keywords: ["Latest News", "Pathanamthitta", "Accident", "Death"]
---

# അതിദാരുണം; ടോറസ് ലോറി വീടിന്റെ മുകളിലേക്ക് മറിഞ്ഞ് വീണ് അപകടം; ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു  

> **Lead Summary:** **പത്തനംതിട്ട: ** പത്തനംതിട്ട പറക്കോട് ടോറസ് ലോറി വീടിന്റെ മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണന്ത്യം. പാറയുടെ ഭാഗവുമായി പോയ ടോറസ് ലോറിയാണ് നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിലിടിച്ച് വീടിന്റെ മുകളിലേക്ക് മറിഞ്ഞ് വീണത് . അപകടത്തിൽ വീട്ടിൽ ഉറങ്ങിക്കിടന്ന മറിയം ബീവി ആണ് മരിച്ചത്.

## Article Content

**പത്തനംതിട്ട: ** പത്തനംതിട്ട പറക്കോട് ടോറസ് ലോറി വീടിന്റെ മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണന്ത്യം. പാറയുടെ ഭാഗവുമായി പോയ ടോറസ് ലോറിയാണ് നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിലിടിച്ച് വീടിന്റെ മുകളിലേക്ക് മറിഞ്ഞ് വീണത് . അപകടത്തിൽ വീട്ടിൽ ഉറങ്ങിക്കിടന്ന മറിയം ബീവി ആണ് മരിച്ചത്.

ഞാറാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. ടോറസ് ലോറിയിലുണ്ടായിരുന്ന പാറക്കല്ലുകൾ വീടിന്റെ ഭിത്തിയിലേക്ക് വീഴുകയും ഭിത്തി ഇടിച്ച് ഉറങ്ങി കിടന്നിരുന്ന മറിയം ബീവിയുടെ ദേഹത്തേക്ക് പതിക്കുകയുമായിരുന്നു.

അപകടവിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് അംഗങ്ങൾ ഭിത്തിയുടെ ഭാഗങ്ങൾ മാറ്റി വീട്ടമ്മയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361335/content-highlights-housewife-dies-tragically-after-taurus-lorry-overturns-on-top-of-house-)