---
title: "പിശാചുക്കളുടെ ക്രൂരത; പത്തുവയസുകാരിയെ പീഡിപ്പിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്‌; രണ്ട് പേര്‍ അറസ്റ്റില്‍"
english_title: "Content Highlights:- Two arrested in Coimbatore rape and murder case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361322/content-highlights-two-arrested-in-coimbatore-rape-and-murder-case"
published_at: "2026-05-23T23:02:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11e4e09d897_rape.jpg"
keywords: ["Latest News", "Rape Case", "Murder Case"]
---

# പിശാചുക്കളുടെ ക്രൂരത; പത്തുവയസുകാരിയെ പീഡിപ്പിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്‌; രണ്ട് പേര്‍ അറസ്റ്റില്‍

> **Lead Summary:** **തമിഴ്‌നാട്: ** കോയമ്പത്തൂരില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നാഗപട്ടണം സ്വദേശി കാര്‍ത്തിക്, സുഹൃത്ത് മോഹന്‍രാജ് എന്നിവരാണ് പിടിയിലായത്. അയല്‍വാസിയായ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ഇടത്ത് കൊണ്ടുപോയി പീഡിപ്പിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

## Article Content

**തമിഴ്‌നാട്: ** കോയമ്പത്തൂരില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നാഗപട്ടണം സ്വദേശി കാര്‍ത്തിക്, സുഹൃത്ത് മോഹന്‍രാജ് എന്നിവരാണ് പിടിയിലായത്. അയല്‍വാസിയായ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ഇടത്ത് കൊണ്ടുപോയി പീഡിപ്പിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

21 ന് വൈകിട്ടാണ് വീട്ടിന് മുന്നില്‍ കളിയ്ക്കുന്നതിനിടെ കുട്ടിയെ കാണാതായത്. രാത്രിതന്നെ സൂലൂര്‍ പൊലിസില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള കുളത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ അയല്‍വാസി കാര്‍ത്തിക്, ഇയാളുടെ സുഹൃത്ത് മോഹന്‍രാജ് എന്നിവരാണ് പിടിയിലായത്. കുട്ടിയെ ആളൊഴിഞ്ഞ ഇടത്ത് എത്തിച്ച് പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രതി കാര്‍ത്തികിന്റെ മൊഴി. മൃതദേഹം ഉപേക്ഷിയ്ക്കാനാണ് മോഹന്‍ രാജ് സഹായം ചെയ്തതെന്ന് വെസ്റ്റ് സോണ്‍ ഐജി ആര്‍ വി രമ്യ ഭാരതി പറഞ്ഞു.

മനുഷ്യത്വരഹിതമായ ക്രൂരകൃത്യമാണ് നടന്നെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി സി ജോസഫ് വിജയ് എക്‌സില്‍ കുറിച്ചു.

ഡിജിപി സന്ദീപ് സിങ് റാത്തോഡ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

അറസ്റ്റിനിടെ രക്ഷപ്പെടാനായി കെട്ടിടത്തില്‍ നിന്ന് ചാടിയ ഒന്നാം പ്രതി കാര്‍ത്തിക്, കൈകാലുകള്‍ക്ക് ഗുരുതര പരുക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സിയിലാണ്. ഇരുപ്രതികളെയും റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361322/content-highlights-two-arrested-in-coimbatore-rape-and-murder-case)