---
title: "പോറ്റി വളർത്തിയ കൈ തന്നെ ജീവനെടുത്തോ ? വാക്കുതർക്കത്തിനിടെ അബദ്ധത്തിൽ അച്ഛന്റെ അടിയേറ്റ പതിനേഴുകാരൻ മരിച്ചു, അച്ഛൻ കസ്റ്റഡിയിൽ "
english_title: "Content Highlights:- Seventeen-year-old dies after being accidentally hit by father during argument"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361315/content-highlights-seventeen-year-old-dies-after-being-accidentally-hit-by-father-during-argument"
published_at: "2026-05-23T21:23:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0eaae7afad0_Police.jpg"
keywords: ["Latest News", "Malappuram", "Death", "Attack"]
---

# പോറ്റി വളർത്തിയ കൈ തന്നെ ജീവനെടുത്തോ ? വാക്കുതർക്കത്തിനിടെ അബദ്ധത്തിൽ അച്ഛന്റെ അടിയേറ്റ പതിനേഴുകാരൻ മരിച്ചു, അച്ഛൻ കസ്റ്റഡിയിൽ 

> **Lead Summary:** **മലപ്പുറം : ** വാക്കുതർക്കത്തിനിടെ അബദ്ധത്തിൽ അച്ഛന്റെ അടിയേറ്റ് ചികിത്സയിൽ ആയിരുന്ന പതിനേഴുകാരൻ മരിച്ചു. വളാഞ്ചേരി വൈക്കത്തൂർ സ്വദേശി ശ്യാം ആണ് മരിച്ചത്.

## Article Content

**മലപ്പുറം : ** വാക്കുതർക്കത്തിനിടെ അബദ്ധത്തിൽ അച്ഛന്റെ അടിയേറ്റ് ചികിത്സയിൽ ആയിരുന്ന പതിനേഴുകാരൻ മരിച്ചു. വളാഞ്ചേരി വൈക്കത്തൂർ സ്വദേശി ശ്യാം ആണ് മരിച്ചത്.

അച്ഛൻ ശബരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വാക്കുതർക്കത്തിനിടയിൽ ശ്യാമിന്റെ തലയിൽ അബദ്ധത്തിൽ അടിയേൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ അച്ഛൻ ശബരി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്നു വൈകിട്ടോടെയാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361315/content-highlights-seventeen-year-old-dies-after-being-accidentally-hit-by-father-during-argument)