---
title: "മുഖത്തും നെഞ്ചിലും ഉൾപ്പടെ ശരീര ഭാഗങ്ങളിൽ പൊള്ളലേറ്റത് അറുപത് ശതമാനത്തോളം; രജിന്റെ മൃതദേഹം മെഡിക്കല്‍ കോളേലേക്ക് മാറ്റി"
english_title: "Content Highlights:- The body of Rajinlal of Cheruvannur was shifted to Kozhikode Medical College Hospital."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361311/content-highlights-the-body-of-rajinlal-of-cheruvannur-was-shifted-to-kozhikode-medical-college-hospital"
published_at: "2026-05-23T21:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11c935ce6de_rajin_lal_perambra.jpg"
keywords: ["Latest News", "Perambra Car Fire", "Sona Death", "Rajinlal Death", "Kozhikode"]
---

# മുഖത്തും നെഞ്ചിലും ഉൾപ്പടെ ശരീര ഭാഗങ്ങളിൽ പൊള്ളലേറ്റത് അറുപത് ശതമാനത്തോളം; രജിന്റെ മൃതദേഹം മെഡിക്കല്‍ കോളേലേക്ക് മാറ്റി

> **Lead Summary:** **കോഴിക്കോട് : ** പേരാമ്പ്ര ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ച രാജിൻലാലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

## Article Content

**കോഴിക്കോട് : ** പേരാമ്പ്ര ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ച രാജിൻലാലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

കാറിന് തീപിടിച്ച് മുഖം, നെഞ്ച് തുടങ്ങിയ ശരീര ഭാഗങ്ങളിൽ അറുപത് ശതമാനത്തോളം പൊള്ളലേറ്റ രജിൻ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടോടെയാണ് മരിച്ചത്.

മെയ് പതിനഞ്ചിന് രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം നടന്നത്. ബന്ധുവീട്ടില്‍ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു കാറിന് തീപിടിച്ചത്.

തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട രജിന്‍ലാല്‍ ഉടന്‍ തന്നെ കാറില്‍ നിന്ന് പുറത്തിറങ്ങി പിന്‍സീറ്റില്‍ ഇരുന്നിരുന്ന സോനയെ കാറില്‍ നിന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും ഡോര്‍ ലോക്കായതിനാല്‍ സാധിച്ചില്ല. അപ്പോഴേക്കും രജിന്റെ ശരീരത്തില്‍ തീ ആളിപ്പടര്‍ന്നു.

ഇതോടെ രജിന്‍ തൊട്ടടുത്തുള്ള തോട്ടിലേക്ക് ചാടി. കാറില്‍ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടന്‍ തന്നെ നാട്ടുകാര്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. ഉടന്‍ തന്നെ സോനയേയും രജിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സോന മരിച്ചിരുന്നു.

പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടിക്കാന്‍ കാരണമെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സോന പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു.

കാറില്‍ പെട്രോളിന്റെ ഗന്ധം ഉണ്ടായിരുന്നതായി ചികിത്സയില്‍ കഴിയുന്നതിനിടെ രജിൻ മൊഴി നല്‍കുകയും ചെയ്തിരുന്നു. അതിനിടെ സോനയെ കൊലപ്പെടുത്തിയതാണെന്നായിരുന്നു കുടുംബം പറഞ്ഞത്. പൊലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361311/content-highlights-the-body-of-rajinlal-of-cheruvannur-was-shifted-to-kozhikode-medical-college-hospital)